ETV Bharat / bharat

നദികള്‍ തെളിഞ്ഞൊഴുകുന്നു, കൊവിഡ് നൽകിയ പാഠം

കൊവിഡ് ജാഗ്രതയുടെ ഭാഗമായി ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നടപ്പിലാക്കിയതോടെ വ്യവസായ പ്രവർത്തനങ്ങളും നിർത്തലാക്കി. ഇതിന്‍റെ ഫലമായി ഗംഗയുൾപ്പടെയുള്ള നദീ ജലങ്ങൾ മാലിന്യമുക്തമാകുകയാണ്.

നദികള്‍ തെളിഞ്ഞൊഴുകുന്നു  കൊവിഡ് നദികൾ  മലിനാകരണം ഗംഗ  കൊറോണ  കൊവിഡ് ജാഗ്രത  കൊവിഡ് നൽകിയ പാഠം  മാലിന്യമുക്തം  covid 19  corona virus  lock down india  water pollution  industrialization  ganges river  river getting well during lock down
കൊവിഡ് നൽകിയ പാഠം
author img

By

Published : Apr 25, 2020, 1:58 PM IST

വികസനത്തിന്‍റെ പേരിൽ വിവേചനരഹിതമായ പിന്തിരിപ്പൻ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന മനുഷ്യന്‍ സ്വന്തം നിലനിൽപിന് എന്നും ഒരു ഭീഷണി ആയിരുന്നു. വ്യവസായവൽക്കരണം മൂലമുണ്ടാകുന്ന മലിനീകരണം ആകാശത്തിലും ഭൂമിയിലും ജലത്തിലുമെല്ലാം വിഷം പകർത്തി മനുഷ്യജീവിതത്തെ തന്നെ നശിപ്പിക്കുകയാണ് ചെയ്‌തത്. 2008 ഡിസംബറിലെ ഒരു അന്താരാഷ്ട്ര പഠനത്തിൽ ലോകമെമ്പാടുമുള്ള മലിനീകരണം മൂലം കൊല്ലപ്പെട്ട 83 ദശലക്ഷം ആളുകളിൽ 23 ദശലക്ഷം പേർ ഇന്ത്യക്കാരാണെന്ന് കണ്ടെത്തി. വ്യവസായ മലിനീകരണത്തിന്‍റെ ഫലമായി മാത്രം പന്ത്രണ്ടര ദശലക്ഷം ആളുകൾ ഇന്ത്യയിൽ മരിച്ചുവെന്നും കണക്കുകള്‍ പറയുന്നു.

കൊവിഡിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യവ്യാപകമായി ലോക്ക് ഡൗൺ നടപ്പിലാക്കിയതോടെ വ്യാവസായിക പ്രവർത്തനങ്ങൾ ഭൂരിഭാഗവും നിർത്തിവെക്കേണ്ടി വന്നു. അതിന്‍റെ ഫലമായി, പരിസ്ഥിതിയില്‍ വന്ന മാറ്റങ്ങള്‍ ആശ്ചര്യപ്പെടുത്തുന്നതാണ്. വിഷപദാർത്ഥങ്ങൾ അടങ്ങിയ മാലിന്യങ്ങൾ നദികളിലേക്ക് വലിച്ചെറിയുന്നത് നദികളിലെ ജലത്തിനെയും ദോഷകരമായി ബാധിച്ചുവെന്ന് ഉത്തർപ്രദേശ് മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കി. മൂന്നര പതിറ്റാണ്ട് മുമ്പ് ഗംഗാ നദി ശുദ്ധീകരിക്കാനുള്ള മഹത്തായ ഉദ്ദേശ്യം കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. രാജീവ് ഗാന്ധി ഭരണകാലത്ത് നാലായിരം കോടി രൂപ ചെലവഴിച്ചാണ് ഇതിനുള്ള ശ്രമം ആരംഭിച്ചതും. ഫലമൊന്നും ലഭിക്കാത്തതിനാൽ, 2014ൽ മോദി സർക്കാർ 28,790 കോടി രൂപ ചെലവഴിച്ച് 310 ചെറിയ പദ്ധതികളുടെ രൂപത്തില്‍ 'നമമി ഗംഗ' മെഗാ പദ്ധതിക്ക് തുടക്കമിടുകയും ചെയ്‌തിരുന്നു. ഈ വർഷം അവസാനത്തോടെ പദ്ധതി പൂര്‍ത്തിയാക്കാനാകുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. പക്ഷേ നിലവില്‍ പദ്ധതിയുടെ 37 ശതമാനം പ്രവൃത്തനങ്ങൾ മാത്രമാണ് പൂർത്തിയായിട്ടുള്ളത്. മലിനജല ശുദ്ധീകരണ പദ്ധതികൾ വ്യാപകമായി ഏറ്റെടുക്കാനും ഗംഗയെ ശുദ്ധീകരിക്കാനും സർക്കാർ ലക്ഷ്യമിടുമ്പോൾ, വ്യവസായ മാലിന്യങ്ങളുടെ അഭാവം ഗംഗയ്ക്ക് സ്വയം പുനരുജ്ജീവനം നൽകുന്നുണ്ടെന്ന് നദിയുടെ ഇപ്പോഴത്തെ സ്ഥിതി തെളിയിക്കുന്നു! ഈ തിരിച്ചറിവ്, മറ്റുള്ള നദികളുടെ പുനരുദ്ധാരണ തന്ത്രങ്ങള്‍ക്കും മാതൃകയാവണം.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവജർലാൽ നെഹ്‌റു ഗംഗാ നദിയെ ഇന്ത്യയുടെ ആത്മാവായിട്ടാണ് വിഭാവനം ചെയ്‌തത്. ഗംഗാ നദീജലത്തെ മലിനമാക്കുകയും കുടിക്കാനോ കുളിക്കാനോ പോലും അയോഗ്യമാക്കുകയും ചെയ്‌തതിന്‍റെ ഉത്തരവാദിത്വം, അത് ഒഴുകുന്ന എട്ട് സംസ്ഥാനങ്ങളുടെയും സര്‍ക്കാരിന്‍റേതാണ്! ഇന്ത്യയിലെ 97 പട്ടണങ്ങളിലൂടെ ഒഴുകുന്ന കൈവഴികൾ വഴി പ്രതിദിനം മൂന്ന് ബില്യൺ ലിറ്റർ മലിനജലമാണ് ഗംഗയിലേക്ക് എത്തിച്ചേരുന്നത്. ഗംഗയിൽ മാത്രമല്ല, മലിനീകരണ നിയന്ത്രണ ബോർഡുകളുടെ സഹായത്തോടു കൂടി മാലിന്യങ്ങളും മലിനജലവും അനേകം നദീതടങ്ങളിലേക്ക് ഒഴുകുന്നത് നദീതട വ്യവസ്ഥയെ അക്ഷരാർത്ഥത്തിൽ തകർക്കുകയാണ് ചെയ്യുന്നത്. രാജ്യത്തുടനീളം 450 നദികളുണ്ടെങ്കിലും അവയിലെ പകുതിയും കുടിവെള്ളമായി പോലും ഉപയോഗിക്കാൻ അനുയോജ്യമല്ലെന്നും അതിൽ നാലിലൊന്ന് കുളിക്കാനായി ഉപയോഗിക്കാൻ സാധിക്കില്ലെന്നും ആണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതിന് പുറമെ, കാർഷിക മേഖലയിലും ഇത് പ്രയോജനപ്പെടുത്താൻ സാധിക്കില്ലെന്ന വസ്‌തുതയും മനസിലാക്കേണ്ടതായുണ്ട്.

മലിന ജലം ഉപയോഗിച്ച് വളർത്തുന്ന പല വിളകളും പൊതുജനങ്ങൾക്ക് ആരോഗ്യത്തിന് ഹാനികരമാണ്. മലിനജല ശുദ്ധീകരണത്തിൽ ഇന്ത്യ ഇപ്പോഴും പിന്നിലാണ്. 310 പദ്ധതികളിൽ 152 മലിനജല ശുദ്ധീകരണ പ്ലാന്‍റുകൾ നിർമിക്കാനും പ്രതിദിനം 488 കോടി ലിറ്റർ വെള്ളം ശുദ്ധീകരിക്കാനും പുഴയിലേക്ക് ഒഴിക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്. എന്നിരുന്നാലും, മലിനജലം ഒഴിവാക്കുന്നതിനെ കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. ഒപ്പം, ശുചീകരണം നടത്തിയ ജലം ഉചിതമായ രീതിയിൽ വീണ്ടും ഉപയോഗിക്കേണ്ടതുണ്ടെന്നും പരിസ്ഥിതി പ്രവർത്തകർ പറയുന്നു.

ലോക്ക് ഡൗൺ അവസാനിച്ചു കഴിഞ്ഞാൽ, നദികളിലേക്ക് വ്യവസായ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് തടയാൻ കർശന നടപടികൾ സ്വീകരിച്ച് പരിസ്ഥിതി സൗഹൃദമായ നടപടികൾ സ്വീകരിക്കണം. മലിന ജലം ഉപയോഗിച്ച് രോഗബാധിതരാകുന്നതിൽ നിന്ന് ജനങ്ങളെ രക്ഷിക്കണമെങ്കിൽ, നമ്മുടെ ജലസ്രോതസുകളെ അതീവ ശ്രദ്ധയോടെ സംരക്ഷിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.