ETV Bharat / bharat

കർണാടകയിലെ ജൂബിലന്‍റ് ഫാക്ടറി തുറക്കുന്നു - ജൂബിലന്റ് ഫാർമസ്യൂട്ടിക്കൽ ജനറിക് ഫാക്ടറി

74 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മാർച്ച് 27 നാണ് ജൂബിലന്‍റ് ഫാർമസ്യൂട്ടിക്കൽ ജനറിക് ഫാക്ടറി അടച്ചത്

corona  COVID-19  Jubilant Pharmaceutical  coronavirus  കർണാടക  ജൂബിലന്റ് ഫാക്ടറി  ജൂബിലന്റ് ഫാർമസ്യൂട്ടിക്കൽ ജനറിക് ഫാക്ടറി  നഞ്ചൻഗുഡ് ഇൻഡസ്ട്രിയൽ ഏരിയ
കർണാടകയിലെ ജൂബിലന്റ് ഫാക്ടറി തുറക്കുന്നു
author img

By

Published : May 26, 2020, 12:02 AM IST

ബെംഗളൂരൂ: ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് താൽക്കാലികമായി അടച്ചിട്ട കർണാടകയിലെ ജൂബിലന്‍റ് ഫാക്ടറി വീണ്ടും തുറക്കുന്നു. ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചതിനെ തുടർന്ന് നഞ്ചൻഗുഡ് ഇൻഡസ്ട്രിയൽ ഏരിയയിലെ ജൂബിലന്‍റ് ഫാർമസ്യൂട്ടിക്കൽ ജനറിക് ഫാക്ടറി മാർച്ച് 27നാണ് അടച്ചത്. 74 ജീവനക്കാർക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. 1458 പേരെ നിരീക്ഷണത്തിലും പാർപ്പിച്ചു. നിലവിൽ എല്ലാ ജീവനക്കാരും രോഗ മുക്തരായി. നിരീക്ഷണത്തിൽ ഉണ്ടായിരുന്നവരും കാലാവധി പൂർത്തിയാക്കി.

50 ശതമാനം ജീവനക്കാരെ മാത്രമേ ഇനി ജോലിയിൽ പ്രവേശിപ്പിക്കാനാകൂ എന്ന് ഫാക്ടറി അറിയിച്ചിട്ടുണ്ട്. കൂടാതെ മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും നിർബന്ധമാക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.