അമരാവതി: പൊലീസുകാര്‍ നോക്കി നില്‍ക്കെ ആറുവയസുകാരിയെ കൊണ്ട് നിലം തുടപ്പിച്ച സംഭവത്തില്‍ വകുപ്പുതല നടപടി. സ്ഥലത്ത് ഉണ്ടായിരുന്ന ഹെഡ് കോണ്‍സ്റ്റബിളിനെതിരെ അച്ചടക്ക നടപടിയെടുത്ത ഡിജിപി ഗൗതം സവാങ് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. നെല്ലൂര്‍ ആത്മക്കരുവിലെ സര്‍ക്കാര്‍ കോളജിലെ മൂല്യനിര്‍ണയ ക്യാമ്പില്‍ നടന്ന സംഭവം. ഇതിന്‍റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് നടപടി. ക്യാമ്പിലെത്തിയ പെണ്‍കുട്ടി അച്ഛന്‍റെ നിര്‍ദേശപ്രകാരമാണ് നിലം തുടച്ചത്.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും പൊലീസുകാര്‍ തന്നെ നിയമങ്ങള്‍ പാലിക്കാത്തത് നിര്‍ഭാഗ്യകരമാണെന്നും ഡിജിപി പറഞ്ഞു. ബാലവേലക്കെതിരെ അവബോധം വളര്‍ത്താന്‍ വകുപ്പിനുള്ളില്‍ പ്രത്യേക ബോധവല്‍ക്കണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.