ETV Bharat / bharat

ഭരണഘടനയുടെ പിറവി

നമ്മുടെ ഭരണഘടനയുടെ ആത്മാവും ഹൃദയവും കൂടുതൽ ആഴത്തിൽ അറിയുമ്പോൾ ചരിത്രപരവും ഐതിഹാസികവുമായ  ഒരു എഴുത്തുപ്രതിയാണതെന്ന് മനസിലാക്കാം

ഭരണഘടനാ ദിനം
ഭരണഘടന
author img

By

Published : Nov 26, 2019, 11:53 PM IST

മൂന്ന് വർഷത്തെ തുടർച്ചയായ പരിശ്രമങ്ങളുടേയും ദാർശനികരുടെ ചിന്താപരമായ സംഘട്ടനങ്ങളുടേയും ഫലമാണ് നമ്മുടെ ഭരണഘടന. ഭരണഘടന നിലവിൽ വന്നിട്ട് 70 വർഷങ്ങൾ. മൂന്ന് വർഷത്തേയും 165 ദിവസത്തേയും കഠിന പരിശ്രമം. ആർട്ടിക്കിളുകൾ - 395, ഷെഡ്യൂളുകൾ- 12, ഭരണഘടന അംഗീകരിച്ചത് - 1949 നവംബർ 26, നിലവിൽ വന്നത് - 1950 ജനുവരി 26, കണക്കുകളിൽ നമ്മുടെ ഭരണഘടനയുടെ ഫ്രെയിമുകൾ ഇവയാണ്

നമ്മുടെ ഭരണഘടനയുടെ ആത്മാവും ഹൃദയവും കൂടുതൽ ആഴത്തിൽ അറിയുമ്പോൾ ചരിത്രപരവും ഐതിഹാസികവുമായ ഒരു എഴുത്തുപ്രതിയാണതെന്ന് മനസിലാക്കാം. നിരവധി സാമൂഹിക സാമ്പത്തിക പ്രതീക്ഷകളും അഭിലാഷങ്ങളും ഭരണഘടനാ നിർമിതിക്ക് പിന്നിൽ ഉണ്ടായിരുന്നു. ഒരൊറ്റ ഭരണഘടനയിലൂടെ എല്ലാ അവകാശങ്ങളും നൽകി രാജ്യത്തിനൊരു ജനാധിപത്യ ആത്മാവ് നൽകാൻ ലോകത്ത് മറ്റൊരു രാജ്യത്തേയും ഭരണഘടനക്ക് സാധിച്ചിട്ടില്ല. ഭരണഘടന അവകാശങ്ങൾ ജാതി, മത, ലിംഗ, വർഗ, സാമ്പത്തിക സ്ഥിതി, മറ്റ് സാമൂഹിക തിന്മകൾ എന്നിവക്ക് അധീതമാണ്.

ബഹു-പാർട്ടി ജനാധിപത്യം, സ്വതന്ത്ര നീതിന്യായ വ്യവസ്ഥ, തിരഞ്ഞെടുപ്പ് കമ്മീഷൻ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കിടയിൽ അധികാരങ്ങൾ വ്യക്തമായി വേർതിരിക്കുക, ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക സംരക്ഷണം, ഗോത്രങ്ങൾക്കും അടിച്ചമർത്തപ്പെട്ട സമുദായങ്ങൾക്കും സംവരണം, മതേതരത്വം എന്നിവ ഉൾപ്പെടുന്ന ചിന്താപരമായ പ്രമേയങ്ങളിലായിരുന്നു ഇന്ത്യൻ ജനാധിപത്യ നിലനിൽപ്പിന്‍റെ വേരുകൾ.

അപ്രതീക്ഷ വിജയം

ജനകീയ ഭരണഘടന നിർമ്മിക്കാൻ നമ്മുടെ ദർശനിക നേതാക്കൾ കൂട്ടായി പ്രവർത്തിക്കാനുള്ള കരുത്തും ക്ഷമയും കാണിച്ചു. ഭരണഘടനയുടെ മാതൃകാപരമായ 11 വാല്യങ്ങൾ പരിശോധിച്ചാൽ നമ്മുടെ ബൗദ്ധിക നേതാക്കൾ ഓരോ അധ്യായങ്ങളും തയ്യാറാക്കാൻ കടന്നുപോയ വൈകാരിക സംഘർഷത്തെക്കുറിച്ച് മനസിലാക്കാം.

വൈവിധ്യമാർന്ന കാഴ്ചപ്പാടുകളുെട ഐക്യം

ഭരണഘടനാനിർമാണ സഭയുടെ ആദ്യയോഗം 1946 ഡിസംബർ ഒമ്പതിനായിരുന്നു. ഭരണഘടനയിലെ 82 ശതമാനം അംഗങ്ങളും കോൺഗ്രസ് അംഗങ്ങളായിരുന്നു. അവരുടെ ചിന്തകളും മനോഭാവങ്ങളും വത്യസ്‌തമായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രേഖാമൂലമുള്ള ഭരണഘടന സൃഷ്ടിക്കാൻ എല്ലാവരേയും ഏകോപിപ്പിക്കുക എന്നത് ലളിതമായ കാര്യമല്ല. ഭരണഘടനാ നിർമ്മിതിയിൽ കോൺഗ്രസുകാരെ മാത്രം അംഗങ്ങളായി പരിമിതപ്പെടുത്തിയിരുന്നെങ്കിൽ, നമ്മുടെ ഭരണഘടനക്ക് രാഷ്ട്രീയ വൈവിധ്യമില്ലാതായേനെ. എന്നാൽ ഭരണഘടനാ നിർമ്മിതിയെ പാർട്ടി- ആഭ്യന്തര കാര്യമായി കോൺഗ്രസ് കണ്ടില്ല. മറ്റ് പാർട്ടി നേതാക്കൾക്ക് കൂടി ഇടം നൽകി, അതുവഴി അവരുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചിരുന്നു. ഡോ. ബി.ആർ അംബേദ്‌കറെ ഭരണഘടനാ കമ്മിറ്റി ചെയർമാനായി നിയമിച്ചത് ഇതിന്‍റെ ഉദാഹരണമാണ്.

ഭരണഘടനക്ക് പിന്നിലെ നേതാക്കളുടെ ശ്രമങ്ങൾ

തനിക്ക് നൽകപ്പെട്ട ഉത്തരവാദിത്വങ്ങൾ ഡോ. അംബേദ്കർ സമാനതകളില്ലാത്ത വിധം കൈകാര്യം ചെയ്തു. സമിതിയിൽ 300 അംഗങ്ങൾ ഉണ്ടായിരുന്നെങ്കിലും അവരിൽ 20 പേർ മാത്രമാണ് പ്രധാന പങ്ക് വഹിച്ചത്. കോൺഗ്രസിനെ പ്രതിനിധീകരിച്ച് ജവഹർലാൽ നെഹ്‌റു, സർദാർ വല്ലഭായ് പട്ടേൽ, ബാബു രാജേന്ദ്ര പ്രസാദ് എന്നിവർ പ്രധാന പങ്കുവഹിച്ചു. കെ.എം മുൻഷി, അല്ലാടി കൃഷ്ണസ്വാമി അയ്യർ എന്നിവരും ശ്രദ്ധേയമായ പങ്കുവഹിച്ചവരാണ്. ഭരണഘടന പരിഷത്തിന്‍റെ നിയമോപദേഷ്ടാവായി സേവനമനുഷ്ഠിച്ച ബി.എൻ റാവുവിന്‍റെയും ചീഫ് ഡ്രാഫ്റ്റ്‌സ്‌മാനായി എസ്.എന്‍ മുഖർജിയുടെയും അതുല്യമായ പങ്ക് പ്രശംസനീയമാണ്.

സമഗ്രതക്കുള്ള പ്രാധാന്യം

ബ്രിട്ടീഷുകാർ കൊണ്ട് വന്ന 1935 ഇന്ത്യാ ഗവൺമെന്‍റ് ആക്ടിലെ മിക്ക വ്യവസ്ഥകളും ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആധുനിക ജനാധിപത്യ രാജ്യങ്ങളിൽ നിന്നും പലതും നമ്മൾ സ്വീകരിച്ചിട്ടുണ്ട്. ഭരണഘടനയിൽ നിന്ന് ‘ഭാരതീയത’ നീക്കംചെയ്തുവെന്ന വിമർശനത്തിന് ഇത് കാരണമായി. ഗ്രാമതലത്തിൽ ഭരണം വികേന്ദ്രീകരിക്കണമെന്ന ഗാന്ധിജിയുടെ ആശയം ഭരണഘടനയിൽ ഉൾപ്പെടുത്തണമെന്ന് ചില അംഗങ്ങൾ വാദിച്ചെങ്കിലും മറ്റുചിലർ ഇതിനെ പിന്തുണച്ചില്ല. ആത്യന്തികമായി, ആധുനിക ഭരണഘടനകൾ വ്യക്തിയുടെ അവകാശങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്, പഞ്ചായത്തുകളോ മറ്റ് സംഘടനകളോ ഭരണഘടന നിർമാതാക്കളെ സ്വാധീനിച്ചിട്ടില്ല.

കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് വളരെയധികം ചർച്ചകൾ നടന്നിട്ടുണ്ട്. നികുതി വരുമാനത്തിന്മേൽ കേന്ദ്രത്തിന് കൂടുതൽ അധികാരം നൽകുന്നതിലും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. വംശീയ ഏകീകരണം സംരക്ഷിക്കുന്നതിനുള്ള ഒരു സംവിധാനമെന്ന നിലയിൽ കേന്ദ്രസർക്കാർ, ചില സ്ഥാനങ്ങൾക്ക് പ്രത്യേക അധികാരങ്ങളുള്ള പദവി നൽകുന്നഒരു പ്രധാന ആശങ്കയായിരുന്നു. ശക്തമായ കേന്ദ്രഭരണത്തിനായി അംബേദ്കർ വാദിച്ചു.

സംവരണത്തിനുള്ള പിന്തുണ
മുസ്ലീങ്ങൾക്ക് പ്രത്യേക മണ്ഡലങ്ങൾ വേണമെന്ന ചിലരുടെ നിർദ്ദേശം ഭരണഘടനാ കൺവെൻഷനിൽ നിരസിക്കപ്പെട്ടുവെന്ന് പട്ടേൽ ഉറപ്പുവരുത്തിയിരുന്നു. ഇത്തരത്തിൽ ആവശ്യമുന്നയിച്ചവർക്ക് ഇന്ത്യയിൽ ഇടമില്ല പാകിസ്ഥാനിലാണ് സ്ഥാനമെന്നും പട്ടേൽ പറഞ്ഞു. സ്ത്രീ സംവരണമെന്ന ആവശ്യവും ഇല്ലാതാക്കി. വിദ്യാഭ്യാസം, തൊഴിൽ, രാഷ്ട്രീയം എന്നിവയിലെ സംവരണങ്ങൾ തലമുറകളായി ദുരിതമനുഭവിക്കുന്നവർക്കും അരികുവൽക്കരിക്കപ്പെട്ടവർക്കും തൊട്ടുകൂടാത്തവർക്കും മാത്രമായി നീക്കിവക്കണമെന്ന് കൺവെൻഷനിൽ ആദ്യം മുതലേ ധാരണയായി. 1928 ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീമിന്‍റെ നായകനും സ്വർണ്ണ മെഡൽ നേടുന്നതിൽ നിർണായക പങ്കു വഹിച്ച ജയ്പാൽസിംഗെ രാജ്യത്തെ ഗോത്രവർഗക്കാർക്ക് സംവരണം നൽകുന്നതിന് അനുകൂലമായി തീരുമാനമെടുക്കുന്നതിന് കാരണമായി.

ജനങ്ങളുടെ ശബ്‌ദത്തിനുള്ള സ്വാഗതം
നമ്മുടെ ഭരണഘടനയെ സവിശേഷമാക്കുന്ന മറ്റൊരു കാര്യമുണ്ട്. ആളുകളുടെ അഭിപ്രായം വലിയ തോതിൽ പ്രോൽസാഹിപ്പിക്കുകയും ധാരാളം പ്രാതിനിധ്യം ലഭിക്കുകയും ചെയ്തു. ഇതേക്കുറിച്ച് പഠിക്കുകയും ധാരാളം കേൾവികൾ നടക്കുകയും ചെയ്തിട്ടുണ്ട്. ഭക്ഷ്യക്ഷാമം, സാമുദായിക സംഘട്ടനങ്ങൾ, പതിനായിരക്കണക്കിന് അഭയാർഥികൾ, തദ്ദേശീയ കോളനികളുടെ ധാർഷ്‌ട്യം, കശ്മീരിലെ ഏറ്റുമുട്ടലുകൾ തുടങ്ങി രാജ്യത്തിന്റെ ജനാധിപത്യത്തെ ശിഥിലമാക്കിയ ഓരോന്നും പഠിച്ച് ചർച്ച ചെയ്തുമാണ് ഭരണഘടനയുടെ കരട് തയ്യാറാക്കിയത്.

ഭരണഘടന നടപ്പാക്കലിന് ശേഷം

ഭരണഘടന പ്രാബല്യത്തിൽ വന്നതിനുശേഷം പ്രശ്നങ്ങൾ നേരിട്ടിരുന്നു. ഭൂപരിഷ്കരണവും ഹിന്ദു കോഡ് ബില്ലും രാഷ്ട്രപതി എതിർത്തു. സാമൂഹികവും സാമ്പത്തികവുമായ നീതിയുടെ മൗലികാവകാശങ്ങൾ പരിമിതപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് അംഗങ്ങൾക്കിടയിൽ അഭിപ്രായഭിന്നത ഉടലെടുത്തു. ചില കേസുകളിൽ, കോടതികളിൽ പോലും ക്രിയാത്മക പ്രതികരണം ഉണ്ടായിരുന്നില്ല. കോടതി വിധികൾ ഒഴിവാക്കാൻ നിരവധി ഭരണഘടനാ ഭേദഗതി ചെയ്യേണ്ടതായി വന്നു.
അടിയന്തരാവസ്ഥക്കാലത്ത് വിവിധ ഭരണഘടനാ വ്യവസ്ഥകൾ ഇല്ലാതാക്കാനാണ് 42-ാം ഭേദഗതി കൊണ്ടുവന്നത്. തുടർന്നു വന്ന ജനതാ സർക്കാർ ഈ മാറ്റങ്ങൾ തടയുന്നതിനായി ഭരണഘടനാ ഭേദഗതി വീണ്ടും കൊണ്ടുവന്നു.

കോടതി വഴിയുള്ള പരിരക്ഷ

ജുഡീഷ്യൽ ആക്ടിവിസമെന്ന ആയുധമുപയോഗിച്ച് പല സുപ്രീം കോടതി ജഡ്ജുമാരും ഭരണഘടനക്കും രാജ്യത്തെ പൗരന്മാർക്കും പരിരക്ഷ നൽകുന്ന വിധികളും പ്രസതാവനകളും നടത്തിയെന്ന് തന്നെ പറയാം. ഭരണഘടനയുടെ അടിസ്ഥാന സമവാക്യത്തെ തന്നെ സ്വാധീനിച്ച കേശവാനന്ദ ഭാരതി കേസ് ഏതൊരു സ്ഥാപനത്തിന്‍റേയും കാര്യനിർവഹണത്തെ വിഭാഗത്തെ കൂടുതൽ ക്രായാത്മകമാക്കി. 1990 കളിൽ, മതേതരത്വം ഒരു മൂല്യമെന്ന നിലയിൽ നിരവധി വെല്ലുവിളികൾ നേരിട്ടിരുന്നു. 70 വർഷം മുമ്പ് 1949 നവംബർ 26 ന് ഇന്ത്യയുടെ മഹത്തായ ഭരണഘടന പാസാക്കി. ഭരണഘടനയുടെ ഇത്രയും മികച്ചതും വിജയകരവുമായ യാത്രയുടെ നേതാവ് ഇന്ത്യയിലെ ജനങ്ങൾ തന്നെയാണ്. ഇന്ത്യയിൽ, ബഹു-പാർട്ടി രാഷ്ട്രീയ ജനാധിപത്യം തഴച്ചുവളരുകയും തിരഞ്ഞെടുപ്പ് പതിവായി നടക്കുകയും ചെയ്യുന്നു, കാരണം ഒരു ജനാധിപത്യത്തിന്റെ ഭാവി തീരുമാനിക്കുന്നത് സാധാരണക്കാരുടെ വോട്ടാണ്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.