ETV Bharat / bharat

ഭാര്യയെ വെടിവച്ച് കൊന്ന ശേഷം പൊലീസ് കോൺസ്റ്റബിൾ ആത്മഹത്യ ചെയ്തു - Constable shoots wife dead before killing himself

ഛത്തീസ്‌ഗഢിലെ രാജ്‌നന്ദ്‌ഗാവ് ജില്ലയിലാണ് സംഭവം

പൊലീസ് കോൺസ്റ്റബിൾ ആത്മഹത്യ ചെയ്തു  ഭാര്യയെ വെടിവെച്ച് കൊന്നു  ഛത്തീസ്ഗഡ്  രാജ്‌നന്ദ്‌ഗാവ്  Constable shoots wife dead before killing himself  Chhattisgarh
പൊലീസ് കോൺസ്റ്റബിൾ ഭാര്യയെ വെടിവെച്ച് കൊന്ന ശേഷം സ്വയം ആത്മഹത്യ ചെയ്തു
author img

By

Published : Jun 20, 2020, 12:10 PM IST

റായ്പൂർ: ഛത്തീസ്‌ഗഢില്‍ ഭാര്യയെ വെടിവച്ച് കൊന്ന ശേഷം പൊലീസ് കോൺസ്റ്റബിൾ ആത്മഹത്യ ചെയ്തു. രാജ്‌നന്ദ്‌ഗാവ് ജില്ലയിലെ പൊലീസ് കോൺസ്റ്റബായ മുകേഷ് മൻഹാറും ഇദ്ദേഹത്തിന്‍റെ ഭാര്യ ബബിതയുമാണ് മരിച്ചത്. സർവീസ് റൈഫിൾ ഉപയോഗിച്ചാണ് ഇയാൾ കൊലപാതകവും ആത്മഹത്യയും നടത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് രാജ്‌നന്ദ്‌ഗാവ് അഡീഷണൽ പൊലീസ് സൂപ്രണ്ട് ഗോരഖ്‌നാഥ് ബാഗേൽ പറഞ്ഞു.

പ്രാഥമിക വിവരം അനുസരിച്ച് വെള്ളിയാഴ്ച രാത്രി ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടായി. പ്രകോപിതനായ മുകേഷ് കുമാർ ഭാര്യയെ വെടിവച്ച് കൊല്ലുകയായിരുന്നു. തുടർന്ന് സ്വയം വെടിയുതിർക്കുകയും ചെയ്തു. ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും ഇരുവരും മരിച്ചിരുന്നു. ദമ്പതികൾക്ക് നാല് വയസുള്ള ഒരു മകൾ ഉണ്ട്. സംഭവ സമയത്ത് മകൾ വീട്ടിലുണ്ടായിരുന്നതായാണ് റിപ്പോർട്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.