ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന കലാപത്തെ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ശനിയഴ്ച സോണിയ ഗാന്ധിയുടെ വസതിയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ജയറാം രമേശ്, എ.കെ ആന്‍റണി, അഹമ്മദ് പാട്ടീല്‍, ആന്ദ് ശര്‍മ, ഗൗരവ് ജോഗി, തുടങ്ങിയവര്‍ പങ്കെടുത്തു. വിഷയം പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാറിനെ പ്രതിരോധത്തില്‍ ആക്കുകയാണ് ലക്ഷ്യം.
വടക്ക് കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ 42 പേര്‍ കൊല്ലപ്പെടുകയും 200ല്‍ കൂടുതല്‍ പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹി കലാപത്തിന്‍റെ ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനും ഡല്‍ഹി സര്‍ക്കാരിനുമാണെന്നാണ് കോണ്‍ഗ്രസ് നിലപാട്. കലാപത്തിന്‍റ പശ്ചാത്തലത്തില്‍ അമിത് ഷാ രാജിവെക്കണമെന്നാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം. അതേസമയം കലാപത്തെ രഷ്ട്രീയവല്‍ക്കരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു.