ETV Bharat / bharat

പാവപ്പെട്ടവരുടെ സംരക്ഷണത്തിന് കേന്ദ്രം എന്ത് ചെയ്തെന്ന് കോണ്‍ഗ്രസ് - രൺദീപ് സിങ് സുർജേവാല

ലോക്‌ഡൗണിനോട് കോണ്‍ഗ്രസ് പൂര്‍ണമായും യോജിക്കുന്നു. എന്നാല്‍ പകര്‍ച്ച വ്യാധി തടയാന്‍ സര്‍ക്കാര്‍ എന്ത് ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു.

Congress  Narendra Modi  complete lockdown  relief to poor  coronavirus  covid 19  Randeep Surjewala  Amarinder singh  കോണ്‍ഗ്രസ്  ബി.ജെ.പി  പാവപ്പെട്ടവരുടെ സംരക്ഷണം  നരേന്ദ്ര മോദി  രൺദീപ് സിങ് സുർജേവാല  അമരീന്ദര്‍ സിങ്
പാവപ്പെട്ടവരുടെ സംരക്ഷണത്തിന് കേന്ദ്രം എന്ത് ചെയ്തെന്ന് കോണ്‍ഗ്രസ്
author img

By

Published : Mar 25, 2020, 8:06 AM IST

ന്യൂഡല്‍ഹി: പ്രധാനമന്ത്രി 21 ദിവസത്തെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ, ദുരിതാശ്വാസ നടപടികൾ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. കൂലിപ്പണിക്കാരും ചെറുകിട കച്ചവടക്കാരും തൊഴിലാളികളും എങ്ങനെ പിടിച്ച് നില്‍ക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ചോദിച്ചു.

പ്രധാനമന്ത്രിയുടെ തീരുമാനത്തെ പിന്‍തുണക്കുന്നതായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ട്വീറ്റ് ചെയ്തു. കൊവിഡ് 19നോട് പേരാടാനുള്ള മാര്‍ഗമാണിത്. എന്നാല്‍ പാവപ്പെട്ടവര്‍ക്കും ദരിദ്രര്‍ക്കുമള്ള പാക്കേജ് ഉടന്‍ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോക്‌ഡൗണിനോട് കോണ്‍ഗ്രസ് പൂര്‍ണമായും യോജിക്കുന്നു. എന്നാല്‍ പകര്‍ച്ച വ്യാധി തടയാന്‍ സര്‍ക്കാര്‍ എന്ത് ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന ചോദ്യങ്ങളെ കുറിച്ചും കോണ്‍ഗ്രസ് ചോദ്യങ്ങള്‍ ഉന്നയിച്ചു. ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണത്തിനായി 15,000 കോടി വകയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പരിശോധന സംവിധാനങ്ങള്‍, വ്യക്തഗത സംരക്ഷണം, ഐസൊലേഷന്‍ കിടക്കകള്‍, വെറ്റിലേറ്ററുകള്‍, ആരോഗ്യ പ്രവര്‍ത്തകരുടെ പരിശീലനം എന്നിവക്കാണ് തുക വകയിരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ സംരക്ഷണം ഓരോ സംസ്ഥാന സര്‍ക്കാരും മുന്‍ഗണനയായി പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.