ഇസ്ലാമിക് സഹകരണ സംഘടനയായ ഒ.ഐ.സിയില്‍ കേന്ദ്ര സര്‍ക്കാരിനെ ക്ഷണിച്ചതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ഒ.ഐ.സിലേക്ക് ക്ഷണിച്ചതിലുളള കേന്ദ്ര സര്‍ക്കാരിന്‍റെ സന്തോഷം കാണുമ്പോള്‍ ആശ്ചര്യം തോന്നുന്നെന്നുംസര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
1969ല്‍ റാബത്തില്‍ നടന്ന ഔദ്യോഗിക സമ്മേളനത്തിന്‍റെ ക്ഷണം ഇന്ത്യ നിരസിച്ചത് ഓര്‍ക്കണമെന്നും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ പറഞ്ഞു. ഇന്ത്യ പോലൊരു മുസ്ലീം ഭൂരിപക്ഷ രാഷ്ട്രത്തില്‍ ഒ.ഐ.സിയുടെ അംഗമാകുന്നത് വളരെ പ്രധാനപ്പെട്ട് കാര്യം തന്നെയാണ്. പക്ഷെ ഒ.ഐ.സിയുടെ നിയമാവലി പ്രകാരം ഏതെങ്കിലുമൊരു രാജ്യമായി പ്രശ്നം നില്‍ക്കുന്ന അംഗങ്ങള്‍ക്ക് ഒ.ഐ.സിയില്‍ പൂര്‍ണമായും പ്രവര്‍ത്തിക്കാന്‍ കഴിയില്ല. അതിനാല്‍ കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനുമായി തര്‍ക്കം നില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ ഇങ്ങനെ ഒരു ക്ഷണം സ്വീകരിച്ചത് അംഗീകരിക്കാന്‍ കഴിയില്ലെന്നും, അത് രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
57 രാജ്യങ്ങള്‍ അംഗങ്ങളായുളള ഒ.ഐ.സിയില്‍ മാര്‍ച്ച് ഒന്നിന് നടക്കുന്ന സമ്മേളനത്തില്‍ ഇന്ത്യയെ മുഖ്യാതിഥിയായി ക്ഷണിച്ചത് വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണെന്നും ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.അബുദാബിയില്‍ നടക്കുന്ന വിദേശകാര്യ മന്ത്രിമാരുടെ 46-ാം സമ്മേളനത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജിനെ യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുളള ബിന്‍ സെയ്ദ് അല്‍ നഹ്യാനാണ് ക്ഷണിച്ചത്. മുഖ്യഅതിഥിയായി ഇന്ത്യയെ ക്ഷണിച്ചതില്‍ നന്ദിയുണ്ടെന്നും വിദേശകാര്യ വക്താവ് രാവേഷ് കുമാര്‍ ട്വീറ്ററില്‍ കുറിച്ചു. രാജ്യത്തെ 185 ദശലക്ഷം മുസ്ലീങ്ങളെ പ്രതിനിധാനം ചെയ്യാനുളള അവസരമാണെന്നും, യുഎഇയും ഇന്ത്യയും തമ്മിലുളള ഉഭയകക്ഷി ബന്ധത്തെയും കൂട്ടായ്മയെയും ദൃഢപ്പെടുത്തന്നതില്‍ നാഴികകല്ലാണ് ഈ ക്ഷണമെന്നും വിദേശകാര്യമന്ത്രാലയത്തിന്‍റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.