ETV Bharat / bharat

യുപി പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

സ്വതന്ത്ര ഇന്ത്യയുടെ അവസാനമാണിതെന്ന് കോൺഗ്രസ് നേതാവ് അശ്വിൻ കുമാർ പറഞ്ഞു

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി  യുപി പൊലീസിനെതിരെ രൂക്ഷ വിമർശനം  up police  congress leader party leader
പ്രിയങ്ക ഗാന്ധിയക്കെതിരായ നടപടി; രൂക്ഷ വിമർശനവുമായി കോൺഗ്രസ്
author img

By

Published : Dec 29, 2019, 6:42 PM IST

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ തടഞ്ഞ യുപി പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് അശ്വിൻ കുമാർ. ഡിസംബർ പത്തൊമ്പതിന് അറസ്റ്റിലായ മുൻ ഐപിഎസ് ഉദ്യോഗസ്ഥന്‍റെ വീട് സന്ദർശിക്കാൻ പോയ പ്രിയങ്കയെയാണ് യുപി പൊലീസ് തടഞ്ഞത്. പൊലീസ് നടപടി നിർഭാഗ്യകരമായ സംഭവമാണെന്ന് കോൺഗ്രസ് നേതാവും മുൻ നിയമമന്ത്രിയുമായ അശ്വിൻ കുമാർ ആരോുപിച്ചു. ഒരു സ്വതന്ത്ര രാജ്യത്ത് കോൺഗ്രസ് പാർട്ടിയുടെ മുതിർന്ന പ്രവർത്തകർക്ക് പൊലീസ് അടിച്ചമർത്തൽ നേരിടേണ്ടിവന്നു. നയങ്ങൾക്കെതിരായ സമാധാനപരമായ പ്രതിഷേധം പോലും ഈ സർക്കാർ സഹിക്കില്ലെന്നതിന്‍റെ മുന്നറിയിപ്പാണിത്. സ്വതന്ത്ര ഇന്ത്യയുടെ അവസാനമാണിത്. കേന്ദ്ര സർക്കാരിനെതിരെ ഈ രാജ്യത്തെ ജനങ്ങൾ ഉയർന്ന് വന്നാല്‍ ബിജെപി അത് മനസ്സിലാക്കും. ഒരു അടിച്ചമർത്തലിനും ജനങ്ങളെ തടയാൻ കഴിയില്ലെന്നും അശ്വിൻ കുമാർ പറഞ്ഞു.

നിങ്ങൾ പൊലീസിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത്. പൊലീസ് അവരുടെ ക്രൂരതയെ നിഷേധിക്കുകയാണ്. പ്രിയങ്ക ഗാന്ധി വാദ്രയുടെ മാർച്ചിന്‍റെ ദൃശ്യങ്ങളും ഉത്തർപ്രദേശ് ഭരണത്തിന് കീഴിലുള്ള പൊലീസ് ആ പ്രതിഷേധ മാർച്ചിനെ കൈകാര്യം ചെയ്ത രീതിയും ഈ ലോകം മുഴുവൻ കണ്ടതാണെന്നും അശ്വിന്‍ കുമാര്‍ പറഞ്ഞു. മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ എസ്.ആർ ദരാപുരിയുടെ വസതിയിലേക്ക് പോകുമ്പോൾ ഉത്തർപ്രദേശ് പൊലീസിലെ ഒരു വനിത ഉദ്യോഗസ്ഥ തന്നെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ദാരപുരിയുടെ കുടുംബത്തെ സന്ദർശിക്കാൻ പോകുമ്പോൾ യുപി പൊലീസ് തന്നെ തടഞ്ഞെന്നും ഒരു പൊലീസ് വനിത തന്‍റെ കഴുത്തു ഞെരിക്കുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തെന്നും പ്രിയങ്ക ആരോപിച്ചിരുന്നു. പിന്നീട് ഒരു ഒരു പാർട്ടി പ്രവർത്തകന്‍റെ ഇരുചക്രവാഹനത്തിലാണ് പോയത്. അപ്പോഴും പൊലീസ് തടയാൻ ശ്രമിച്ചെന്നും പ്രിയങ്ക പറഞ്ഞു. അതേസമയം, ലഖ്‌നൗ എസ്‌എസ്‌പി കലാനിധി നായിതിനി പ്രിയങ്ക ഗാന്ധിയുടെ ആരോപണങ്ങളെ നിഷേധിച്ചു. ശാരീരിക പീഡനത്തിന് നടപടി എടുക്കണമെന്നും ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥിന്‍റെ സർക്കാരിനെ പിരിച്ചുവിടണമെന്നും പൊലീസിനെതിരെ നടപടിയെടുക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.

Intro:Body:

https://www.aninews.in/news/national/politics/congress-hits-out-at-up-police-for-manhandling-priyanka-gandhi20191229163201/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.