ETV Bharat / bharat

പാകിസ്ഥാന്‍റെ വക്താവായി കോൺഗ്രസ് മാറി: ജെ.പി. നദ്ദ

40 സിആർ‌പി‌എഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട പുൽവാമ ഭീകരാക്രമണത്തിന് ഉത്തരവാദി തന്‍റെ രാജ്യമാണെന്ന് പാകിസ്ഥാൻ മന്ത്രി പറഞ്ഞതിനെ തുടർന്നാണ് ജെ.പി. നദ്ദയുടെ പരാമർശം.

Congress  Rahul Gandhi  Pulwama attack  Bharatiya Janata Party (BJP)  Jagat Prakash Nadda  NDA  Pakistan's admission  ഹാജിപൂർ  പാകിസ്ഥാൻ മന്ത്രി  പാകിസ്ഥാൻ  ജെ.പി. നദ്ദ  ബിജെപി അധ്യക്ഷൻ  ബിജെപി അധ്യക്ഷൻ ജെ.പി. നദ്ദ  പുൽവാമ ഭീകരാക്രമണം  congress  pakistans  രാഹുൽ ഗാന്ധി
കോൺഗ്രസ് പാകിസ്ഥാന്‍റെ വക്താവായി മാറി:ജെ.പി. നദ്ദ
author img

By

Published : Nov 1, 2020, 12:28 PM IST

ഹാജിപൂർ: പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ മന്ത്രി നടത്തിയ പരാമർശത്തെ തുടർന്ന് കോൺഗ്രസിനെ വിമർശിച്ച് ബിജെപി അധ്യക്ഷൻ ജെ.പി. നദ്ദ. കോൺഗ്രസ് ഇപ്പോൾ പാകിസ്ഥാന്‍റെ വക്താവായെന്നും ഭീകരാക്രമണത്തെ തുടർന്ന് രാഹുൽ ഗാന്ധി നടത്തിയ പരാമർശം മുൻനിർത്തി കോൺഗ്രസ് നേതാക്കൾക്കെതിരെ നദ്ദ തുറന്നടിച്ചു. 40 സിആർ‌പി‌എഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട പുൽവാമ ഭീകരാക്രമണത്തിന് ഉത്തരവാദി തന്‍റെ രാജ്യമാണെന്ന് പാകിസ്ഥാൻ മന്ത്രി പറഞ്ഞതിനെ തുടർന്നാണ് ബിജെപി നേതാവിന്‍റെ പരാമർശം.

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ‌ഡി‌എയ്ക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുമെന്ന ആത്മവിശ്വാസവും നദ്ദ പ്രകടിപ്പിച്ചു. വിളക്ക് യുഗത്തിൽ നിന്ന് (ആർ‌ജെഡിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നിതീഷ് കുമാറിന്‍റെയും നേതൃത്വത്തിൽ എൽഇഡി യുഗത്തിലേക്ക് വരാൻ ആളുകൾ ആഗ്രഹിക്കുന്നുവെന്നും സംസ്ഥാനത്ത് വികസനം വേണമെന്നും നദ്ദ പറഞ്ഞു.

ആർ‌ജെ‌ഡി നേതാവ് തേജശ്വി യാദവിനെ “യുവരാജ് ഓഫ് ജംഗിൾ രാജ്” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. 71 സീറ്റുകളിലേക്കുള്ള ബീഹാർ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടം ഒക്ടോബർ 28 നാണ് നടന്നത്. 243 അംഗ നിയമസഭയിലെ ശേഷിക്കുന്ന 172 നിയമസഭാ മണ്ഡലങ്ങളിലേക്ക് നവംബർ 3, നവംബർ 7 തീയതികളിൽ തെരഞ്ഞെടുപ്പ് നടക്കും. നവംബർ 10 നാണ് ഫലപ്രഖ്യാപനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.