ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ കാത്തിരിക്കുന്നത് ബാലികേറാ മല എന്ന് തന്നെ പറയാം. നയങ്ങൾ, നേതൃത്വം എന്നിവയുടെ മികച്ച സജ്ജീകരണത്തിന്‍റെ അഭാവത്തിൽ, രാഷ്ട്രീയ അടിത്തറയും പിന്തുണാ നേതൃത്വവും തമ്മിൽ സന്തുലിതാവസ്ഥ സൃഷ്ടിക്കാൻ പാർടിക്ക് കഴിയില്ല. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ നിയന്ത്രണത്തിലല്ല. പാർട്ടി നേതാക്കൾ ഒരു കൂട്ടം പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമ്പോൾ മറ്റൊരു കൂട്ടം പ്രശ്നങ്ങൾ ഉയർന്നു വരും. ഈ പരിതാപകരമായ സാഹചര്യം ബിഹാറിലെ മിക്ക കോൺഗ്രസ് നേതാക്കളെയും പ്രതിസന്ധിയിലാക്കുന്നു.
തേജശ്വി യാദവിന്‍റെ നേതൃത്വത്തിലുള്ള ആർജെഡിയാണ് പാർട്ടിയുടെ ഏക കച്ചിത്തുരുമ്പ്. വ്യക്തമായി പറഞ്ഞാൽ, ബിഹാറിലെ തെഞ്ഞെടുപ്പ് സാധ്യതകൾക്കായി കോൺഗ്രസ് ആർജെഡിയെ മാത്രം ആശ്രയിച്ചിരിക്കുന്നു. എന്നാൽ ബിഹാർ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം കോൺഗ്രസിന് ഇത് പുതിയ കാര്യമല്ല. 1990 മുതൽ സ്ഥിതി സമാനമാണ്.
ആർജെഡിയുടെ കാരുണ്യം സ്വീകരിക്കുകയല്ലാതെ കോൺഗ്രസിന് മറ്റ് മാർഗങ്ങളില്ലാത്തതിനാൽ, പാർട്ടിയുടെ ദേശീയ നേതാക്കൾ പോലും ആർജെഡിയുടെ നയങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കാൻ നിർബന്ധിതരാകുന്നു. പാർട്ടിയുടെ സ്വന്തം ആശയങ്ങളും നയങ്ങളും പുറകിൽ ഉപേക്ഷിക്കേണ്ടതായി വരുന്നു.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട പ്രചാരണം ഇന്ന് അവസാനിക്കുകയാണ്. ഈ ഘട്ടത്തിൽ 71 നിയമസഭാ സീറ്റുകൾ വോട്ടെടുപ്പിലേക്ക് നീങ്ങും. അതിൽ 21 സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. 2015ൽ ജെഡിയുവും ആർജെഡിയും നിയമസഭാ തെരഞ്ഞെടുപ്പിൽ പോരാടിയപ്പോൾ, വോട്ടെടുപ്പിന്‍റെ ആദ്യ ഘട്ടത്തിൽ 13 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുകയും ഒമ്പത് സീറ്റുകൾ നേടുകയും ചെയ്തിരുന്നു.
കോൺഗ്രസിന് കൂടുതൽ സീറ്റുകളും വലിയൊരു പങ്കും ലഭിച്ചിട്ടുണ്ടെങ്കിലും, ഈ മാറിയ സാഹചര്യത്തിൽ പാർട്ടിക്ക് പിന്തുണാ അടിത്തറ നഷ്ടപ്പെട്ടു. മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ വികസന പദ്ധതിയും ബിജെപിയുടെ സോഷ്യൽ എഞ്ചിനീയറിംഗും സംസ്ഥാനത്തെ സീറ്റുകളുടെയും വലിയൊരു ഭാഗം പിടിച്ചെടുത്തു. അതനുസരിച്ച് കോൺഗ്രസിന് സ്വയം പുനഃക്രമീകരിക്കാൻ കഴിഞ്ഞില്ല.
മുതിർന്ന നേതാക്കളുടെ അഭാവം
ബിഹാറിൽ 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 70 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡിയു നേതാവ് നിതീഷ് കുമാറും ആർജെഡി മേധാവി ലാലു പ്രസാദ് യാദവും നേതൃത്വ സ്ഥാനത്തുണ്ടായിരുന്നതിനാൽ കോൺഗ്രസിന് കൂടുതൽ പ്രതിസന്ധി ഉണ്ടായിരുന്നില്ല. യാദവും കുമാറും ചേർന്ന് തീരുമാനിച്ച കാര്യങ്ങൾ കോൺഗ്രസ് നേരിട്ടോ അല്ലാതെയോ നടപ്പാക്കുകയായിരുന്നു. കുമാർ തീരുമാനിച്ച സ്ഥാനാർത്ഥികളെ എതിർക്കാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നില്ല.
2015ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 27 സീറ്റുകൾ നേടിയിരുന്നു. ഇത് 1989ന് ശേഷം പാർട്ടിയുടെ ഏറ്റവും മികച്ച പ്രകടനമായിരുന്നു. എന്നാൽ, 2020ലെ ആദ്യ ഘട്ട വോട്ടെടുപ്പിൽ, നയങ്ങളും തത്വങ്ങളും അനുസരിച്ച് കോൺഗ്രസിന് സ്വയം ഏകീകരിക്കാൻ കഴിഞ്ഞിട്ടില്ല. ആദ്യ ഘട്ട വോട്ടെടുപ്പിൽ മുതിർന്ന നേതാക്കൾ പ്രചാരണം നടത്തുമെന്ന് പാർട്ടി സ്ഥാനാർഥികൾ പ്രതീക്ഷിച്ചിരുന്നെങ്കിലും അത് നടന്നില്ല.
സോണിയ, രാഹുൽ, പ്രിയങ്ക ബിഹാറിന് വേണ്ടത്ര ശ്രദ്ധ നൽകിയില്ല
ആദ്യ ഘട്ട വോട്ടെടുപ്പിനായി കോൺഗ്രസിന് ധാരാളം സ്ഥാനാർഥികളുണ്ടായിരുന്നുവെങ്കിലും ഉന്നത നേതൃത്വത്തിന് സ്ഥാനാർഥികൾ പ്രതീക്ഷിച്ചപോലെ പ്രവർത്തിക്കാൻ കഴിഞ്ഞില്ല. തേജശ്വി യാദവിന്‍റെ നയങ്ങൾക്കും വോട്ടെടുപ്പിനുള്ള തയ്യാറെടുപ്പുകൾക്കും ബിഹാറിലെ കോൺഗ്രസ് എല്ലാം വിട്ടുകൊടുത്തു. 2015ലെ തെരഞ്ഞെടുപ്പിൽ, ആർജെഡിയുമായും ജെഡിയുമായും സഖ്യത്തിൽ കോൺഗ്രസ് മത്സരിക്കുമ്പോൾ കോൺഗ്രസിന്‍റെ റാലികളും മറ്റ് മീറ്റിംഗുകളും ബീഹാറിൽ ഉണ്ടായിരുന്നു.
ആറ് തെരഞ്ഞെടുപ്പ് റാലികളാണ് സോണിയ ഗാന്ധി നടത്തിയത്. രാഹുൽ ഗാന്ധിയും നിരവധി റാലികൾ നടത്തി വോട്ടർമാരെ ആകർഷിക്കുന്നതിനായി തന്‍റെ അഭിപ്രായങ്ങൾ മുന്നോട്ടുവച്ചു. എന്നാൽ ഇത്തവണ കോൺഗ്രസിന്‍റെ ഉന്നത നേതാക്കൾ സജീവമായി പങ്കെടുത്തിട്ടില്ല. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് സിംഗ് ബാഗെലും രാഹുൽ ഗാന്ധിയും ഒഴികെ തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്തേണ്ടിയിരുന്ന വലിയ നേതാക്കളിൽ ഭൂരിഭാഗവും പ്രചരണത്തിന് എത്തിയില്ല.
സംസ്ഥാന നേതൃത്വം ശക്തമല്ല
ബിഹാർ കോൺഗ്രസിന്‍റെ എക്സിക്യൂട്ടീവ് കമ്മിറ്റിയും 2015ൽ ഉണ്ടായിരുന്നതുപോലെ ശക്തമല്ല. ഏകോപന സമിതിയും മറ്റ് പാർട്ടി യൂണിറ്റുകളുമായി ബന്ധപ്പെട്ട് ധാരാളം ചോദ്യങ്ങൾ ഉണ്ട്. കോൺഗ്രസും ആർജെഡി സഖ്യവും തമ്മിൽ നിരവധി പ്രശ്‌നങ്ങളുണ്ട്. 2015ൽ അശോക് ചൗധരി കോൺഗ്രസിന്‍റെ സംസ്ഥാന യൂണിറ്റ് പ്രസിഡന്‍റായിരുന്നു. അദ്ദേഹം ഇപ്പോൾ ജെഡിയുവിന്‍റെ സംസ്ഥാന എക്സിക്യൂട്ടീവ് പ്രസിഡന്‍റാണ്.
എന്നാൽ നിലവിലെ സംസ്ഥാന യൂണിറ്റ് കോൺഗ്രസ് പ്രസിഡന്‍റ് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനായി വേണ്ടത്ര സമയം ലഭിച്ചില്ല. ബിഹാർ തെരഞ്ഞെടുപ്പ് ചുമതലയുള്ള ശക്തി സിംഗ് ഗോഹിൽ തീർച്ചയായും രൺദീപ് സിംഗ് സുർജേവാലയ്‌ക്കൊപ്പം ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. കോൺഗ്രസ് സ്ഥാനാർഥികൾക്ക് അവരുടെ മുതിർന്നവരിൽ നിന്ന് ധാരാളം പ്രതീക്ഷകളുണ്ടായിരുന്നുവെങ്കിലും വെറുതെയായി. സഖ്യത്തിന്‍റെ അന്തസ്സ് നിലനിർത്തുന്നതിന് കോൺഗ്രസ് സ്ഥാനാർഥികളെയും ആർജെഡി ശ്രദ്ധിക്കണം.
ആർജെഡിയുമായി സഖ്യത്തിലേർപ്പെടുന്ന കോൺഗ്രസിന് 2020ലെ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ വിജയത്തിന്‍റെ മികച്ച തെരഞ്ഞെടുപ്പ് അധ്യായം എഴുതാൻ കഴിയുമായിരുന്നു. എന്നാൽ നേതൃത്വത്തിന്‍റെ ബലഹീനത, ദേശീയ പ്രസിഡന്‍റിന്‍റെ നിസാരവത്കരണം, വലിയ നേതാക്കൾക്കിടയിൽ അഭിപ്രായഭിന്നത, പാർട്ടിക്കുള്ളിലെ സംഘർഷങ്ങൾ ഇന്ന് കോൺഗ്രസിനെ ഛിന്നഭിന്നമാക്കുന്നു.