ജയ്പൂർ: കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്തിന്‍റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്. രാജസ്ഥാനിലെ അശോക് ഗെലോട്ട് സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ ഗൂഢാലോചനയിൽ കേന്ദ്രമന്ത്രിക്ക് പങ്കുണ്ടെന്ന് ആരോപിച്ചാണ് കോൺഗ്രസ് നേതാവ് അജയ് മാക്കൻ കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ടത്.
രാജസ്ഥാൻ പൊലീസിന്‍റെ അഴിമതി വിരുദ്ധ ബ്യൂറോയിൽ കോൺഗ്രസ് എംഎൽഎ ഭൻവർലാൽ ശർമ്മ, ശേഖാവത്ത്, സഞ്ജയ് ജെയിൻ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർ തമ്മിലുള്ള സംഭാഷണത്തിന്‍റെ ഓഡിയോ ടേപ്പുകളുമായി ബന്ധപ്പെട്ടതാണ് കേസ്. എന്നാൽ ഇത് തന്‍റെ ശബ്ദമല്ലെന്നും ഓഡിയോ ക്ലിപ്പിലെ ഗജേന്ദ്ര സിംഗ് പരാമർശം മറ്റാരുടെയോ ആണെന്നും ശെഖാവത്ത് അവകാശപ്പെട്ടു. അങ്ങനെയെങ്കിൽ, ശബ്ദ സാമ്പിളുകൾ നൽകാൻ അദ്ദേഹം ഭയപ്പെടുന്നത് എന്തുകൊണ്ടാണെന്ന് മാക്കൻ ചോദിച്ചു.
കേന്ദ്രമന്ത്രിയായി തുടരാൻ ശെഖാവത്തിന് ധാർമ്മിക അധികാരമില്ലെന്നും അന്വേഷണത്തെ സ്വാധീനിക്കാതിരിക്കാൻ രാജിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാൻ രാഷ്ട്രീയ പ്രതിസന്ധി; കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്
കേന്ദ്രമന്ത്രിയായി തുടരാൻ ശെഖാവത്തിന് ധാർമ്മിക അധികാരമില്ലെന്നും അന്വേഷണത്തെ സ്വാധീനിക്കാതിരിക്കാൻ രാജിവയ്ക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.