ETV Bharat / bharat

ഔറംഗബാദ് ഞായറാഴ്‌ച വരെ പൂർണ ലോക്ക് ഡൗണിൽ

ഔറംഗബാദിൽ 74 കേസുകൾ സ്ഥിരീകരിച്ചതോടെ നഗരത്തിലെ കൊവിഡ് കേസുകൾ 823 ആയി

Complete lockdown  Aurangabad  coronavirus cases  Maha  odd-even formula  Complete lockdown in Aurangabad  മുംബൈ  മഹാരാഷ്‌ട്ര  ഔറംഗബാദ്  പൂർണ ലോക്ക് ഡൗൺ  കൊവിഡ്  കൊറോണ വൈറസ്
ഔറംഗബാദ് ഞായറാഴ്‌ച വരെ പൂർണ ലോക്ക് ഡൗണിൽ
author img

By

Published : May 15, 2020, 6:20 PM IST

മുംബൈ: മഹാരാഷ്‌ട്രയിലെ ഔറംഗബാദിൽ ഞായറാഴ്‌ച വരെ പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തി. നഗരത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഔറംഗബാദിൽ 74 കേസുകൾ സ്ഥിരീകരിച്ചതോടെ നഗരത്തിലെ കൊവിഡ് കേസുകൾ 823 ആയി. ഞായറാഴ്‌ച വരെ മെഡിക്കൽ ഷോപ്പുകൾ മാത്രമാണ് തുറന്ന് പ്രവർത്തിക്കാനാകുക.

ഇതുവരെ നഗരത്തിൽ ഒറ്റ-ഇരട്ട രീതിയിലാണ് കടകൾ തുറന്നിരുന്നത്. എന്നാൽ ഇത് പൂർണമായും നിർത്തിയെന്നും ഔറംഗബാദ് മുനിസിപ്പൽ കമ്മീഷണർ അസ്‌തിക് കുമാർ പാണ്ഡെ പറഞ്ഞു. ജോലിസ്ഥലത്ത് എത്താൻ അനുവദിച്ച പാസുകൾ മെയ് 17 വരെ റദ്ദാക്കുമെന്നും പാണ്ഡെ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.