ETV Bharat / bharat

ചീഫ് ജസ്റ്റീസിനെതിരായ ലൈംഗികാരോപണം പരാതിക്കാരി ഹാജരായി

പരാതിക്കാരിയുടെ മൊഴി സമിതി രേഖപ്പെടുത്തി. യുവതി നല്‍കിയ രേഖകള്‍ രജിസ്ട്രാര്‍ ജനറല്‍ സമിതിക്ക് കൈമാറി.

പരാതിക്കാരി ഹാജരായി
author img

By

Published : Apr 26, 2019, 8:58 PM IST

ന്യൂഡല്‍ഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗികാരോപണ കേസിലെ പരാതിക്കാരി സുപ്രീം കോടതി സമിതിക്ക് മുമ്പില്‍ ഹാജരായി. പരാതിക്കാരിയുടെ മൊഴി സമിതി രേഖപ്പെടുത്തി. യുവതി നല്‍കിയ രേഖകള്‍ രജിസ്ട്രാര്‍ ജനറല്‍ സമിതിക്ക് കൈമാറുകയും ചെയ്തു. അഭിഭാഷകനൊപ്പമാണ് യുവതി എത്തിയതെങ്കിലും മൊഴി എടുക്കുമ്പോള്‍ പരാതിക്കാരിയെ മാത്രമാണ് സമിതിക്ക് മുമ്പില്‍ ഹാജരാകാന്‍ അനുവദിച്ചത്. പരാതിക്കാരി തെളിവുകള്‍ അന്വേഷണ സമിതിക്ക് മുമ്പാകെ ഹാജരാക്കിയെന്നാണ് സൂചന. രേഖകളും കൈമാറിയിട്ടുണ്ട്.

പരാതി അന്വേഷിക്കാനും ചീഫ് ജസ്റ്റിസിന് എതിരായി ഗൂഢാലോചന നടന്നുവെന്ന വെളിപ്പെടുത്തൽ അന്വേഷിക്കാനും മുതിർന്ന ന്യായാധിപരെ ഉൾപ്പെടുത്തി രണ്ട് ആഭ്യന്തര സമിതികൾക്ക് സുപ്രീം കോടതി രൂപം നൽകിയിരുന്നു. ഈ സമിതിക്ക് മുമ്പാകെയാണ് യുവതി ഹാജരായത്. ചീഫ് ജസ്റ്റിസിനെതിരെ യുവതി നൽകിയ പരാതിയെപ്പറ്റി അന്വേഷിക്കാൻ ജസ്റ്റിസുമാരായ എസ്ഐ ബോബ്ഡേ, എൻ വി രമണ, ഇന്ദിരാ ബാനർജി എന്നിവരടങ്ങിയ സമിതിയെയാണ് നിയോഗിച്ചിരുന്നത്. എന്നാൽ ജസ്റ്റിസ് എൻ വി രമണ സമിതിയിൽ തുടരുന്നത് തനിക്ക് നീതി കിട്ടാത്ത സാഹചര്യം ഉണ്ടാക്കും എന്നുകാട്ടി പരാതി നൽകിയ യുവതി ഈ സമിതിക്കുതന്നെ ഒരു കത്ത് സമര്‍പ്പിച്ചിരുന്നു.

ജസ്റ്റിസ് എൻ വി രമണ ചീഫ് ജസ്റ്റിസിന്‍റെ അടുത്ത സുഹൃത്താണെന്നും ചീഫ് ജസ്റ്റിസിന്‍റെ വസതിയിലെ സ്ഥിരം സന്ദർശകനാണ് എന്നുമായിരുന്നു യുവതി കത്തിൽ പരാമര്‍ശിച്ചത്. ഇതിന് പിന്നാലെ ജസ്റ്റിസ് എൻ വി രമണ സമിതിയിൽ നിന്ന് സ്വയം പിന്മാറിയിരുന്നു. ജസ്റ്റിസ് എൻ വി രമണയ്ക്ക് പകരമായാണ് ജസ്റ്റിസ് ഇന്ദു മൽഹോത്രയെ സമിതിയിൽ ഉൾപ്പെടുത്തിയത്. എല്ലാ രേഖകളും തെളിവുകളുമായി ഈ സമിതിക്ക് മുമ്പാകെ വെള്ളിയാഴ്ച ഹാജരാകാൻ പരാതിക്കാരിയായ യുവതിക്ക് നോട്ടീസ് നൽകിയിരുന്നു. തുടര്‍ന്നായിരുന്നു യുവതി സുപ്രീം കോടതി സമിതിക്ക് മുമ്പില്‍ ഹാജരായത്.

Intro:Body:

പരാതിക്കാരി ഹാജരായി.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.