ന്യൂഡല്‍ഹി: കല്‍ക്കരി ഖനന മേഖല സ്വകാര്യവല്‍ക്കരിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. സാമ്പത്തിക ഉത്തേജക പാക്കേജിന്‍റെ നാലാം ഘട്ട പ്രഖ്യാപനത്തിലാണ് കേന്ദ്ര മന്ത്രി ഇക്കാര്യം പറഞ്ഞത്. മേഖലയില്‍ ഇതുവരെയുണ്ടായിരുന്ന സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ എടുത്തുനീക്കുമെന്നും മന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. കല്‍ക്കരി ഖനനത്തിന്‍ ബ്ലോക്കുകള്‍ അനുവദിക്കുന്നത് ലേലത്തിലൂടെയാണ്. 50 ഖനി ബ്ലോക്കുകള്‍ ഉടന്‍ ലേലത്തിന് വെക്കുമെന്നും മന്ത്രി പറഞ്ഞു. കല്‍ക്കരിയുടെ ഇറക്കുമതി കുറച്ച് രാജ്യത്ത് കല്‍ക്കരി ഉല്‍പാദനം കൂട്ടുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. ഈ മേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിനായി 50,000 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുന്നത്. വരുമാനം പങ്കുവെക്കല്‍ നയത്തിലാണ് ഖനന മേഖല സ്വകാര്യ കമ്പനികള്‍ക്ക് വിട്ടുകൊടുക്കുക. കല്‍ക്കരിയുമായി ബന്ധപ്പെട്ട മീഥയ്‌ല്‍ വാതക ഖനനവും സര്‍ക്കാര്‍ ലേലം ചെയ്യും.
കല്‍ക്കരി ഖനന മേഖല സ്വകാര്യവല്‍ക്കരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ - അടിസ്ഥാന വികസനം
കല്‍ക്കരി ഖനന മേഖലയുടെ അടിസ്ഥാന വികസനത്തിന് 50,000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നിക്ഷേപിക്കും