ETV Bharat / bharat

വിമാനയാത്രാ നിരോധനം; കുനാര്‍ കമ്ര ഡൽഹി ഹൈക്കോടതിയിൽ - ഡൽഹി ഹൈക്കോടതി

വിമാനത്തിൽ അസ്വീകാര്യപരമായി പെരുമാറിയെന്നാരോപിച്ച് സ്റ്റാൻഡ് അപ്പ് കൊമേഡിയനായ കമ്രയെ ആറ് മാസത്തേക്ക് ഇന്‍ഡിഗോയില്‍ വിമാനയാത്ര നടത്തുന്നതില്‍ നിന്ന് വിലക്കിയിരുന്നു

Kunal Kamra  Comedian Kunal Kamra  air travel ban  Delhi HC  IndiGo  Kunal Kamra challenges in hc  Kunal Kamra challenges ban  വിമാന യാത്രാ നിരോധനം  സ്റ്റാൻഡ് അപ്പ് കലാകാരൻ  ഡൽഹി ഹൈക്കോടതി  Comedian Kunal Kamra challenges air travel ban in Delhi HC
വിമാനയാത്രാ
author img

By

Published : Feb 25, 2020, 4:33 PM IST

ന്യൂഡൽഹി: സ്റ്റാന്‍റ് അപ്പ് കൊമേഡിയന്‍ കുനാൽ കമ്രയ്ക്ക് ഏർപ്പെടുത്തിയ യാത്രാ വിലക്ക് സംബന്ധിച്ച നിർദേശങ്ങൾ തേടാൻ ഡൽഹി ഹൈക്കോടതി സിവിൽ ഏവിയേഷന്‍ (ഡിജിസിഎ) ഡയറക്ടറേറ്റ് ജനറലിനോട് ആവശ്യപ്പെട്ടു. ആറുമാസത്തേക്ക് തനിക്ക് വിമാനയാത്രക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഇൻഡിഗോയ്‌ക്കെതിരെ കമ്ര കോടതിയെ സമീപിച്ചതിനെ തുടർന്നാണ് നടപടി.

ഇതേതുടർന്ന് മറ്റ് വിമാനക്കമ്പനികളും കമ്രക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇൻഡിഗോ ഒഴികെയുള്ള വിമാനക്കമ്പനികൾ റെഗുലേറ്ററി ബോർഡ് സാക്ഷ്യപ്പെടുത്തിയ നടപടികൾ പൂർത്തിയാക്കാതെയാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് ജസ്റ്റിസ് നവീൻ ചൗള പറഞ്ഞു. വിഷയത്തിൽ ഫെബ്രുവരി 27ന് വാദം കേൾക്കും. വിമാനത്തിൽ അസ്വീകാര്യപരമായി പെരുമാറിയെന്നാരോപിച്ച് സ്റ്റാൻഡ് അപ്പ് കൊമേഡിയനായ കമ്രയെ ആറ് മാസത്തേക്ക് ഇന്‍ഡിഗോയില്‍ വിമാനയാത്ര നടത്തുന്നതില്‍ നിന്ന് വിലക്കിയിരുന്നു. മുംബൈ-ലഖ്‌നൗ ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെ കമ്ര വാർത്താ അവതരണ ശൈലിയെ കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ച് ഒരു ടിവി ന്യൂസ് അവതാരകനെ പ്രകോപിപ്പിച്ചുവെന്ന് ആരോപിച്ചാണ് എയര്‍ലൈന്‍റെ നടപടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.