ചെന്നൈ: ചെന്നൈ, കോയമ്പത്തൂർ, മധുര എന്നിവിടങ്ങൾ പൂർണമായി അടച്ചിടുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. ഏപ്രിൽ 26 മുതൽ ഏപ്രിൽ 29 വരെ രാവിലെ 6 മുതൽ രാത്രി 9 വരെയാണ് അടച്ചിടാൻ തീരുമാനിച്ചത്. ചെന്നൈ, കോയമ്പത്തൂർ, മധുര എന്നിവിടങ്ങളിൽ 26 മുതൽ 29 വരെയും സേലത്തും തിരുപ്പൂരിലും ഏപ്രിൽ 26 മുതൽ ഏപ്രിൽ 28 വരെയും അടച്ചിടാനാണ് തീരുമാനമായത്. ഈ സമയം ഓൺലൈൻ ഭക്ഷണ വിതരണം അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 33 ശതമാനം ജീവനക്കാരോട് കൂടി ബാങ്കുകളും കേന്ദ്ര സർക്കാർ സ്ഥാപനങ്ങളും പ്രവർത്തിപ്പിക്കാൻ അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എടിഎമ്മുകൾ, ആശുപത്രികൾ, തമിഴ്നാട് സെക്രട്ടേറിയറ്റ്, മെഡിക്കൽ ഷോപ്പ് തുടങ്ങിയവ പതിവുപോലെ പ്രവർത്തിക്കും. തമിഴ്നാട്ടിൽ ഇതുവരെ 1,683 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു.
കൊവിഡ് 19നെ നേരിടാൻ തമിഴ്‌നാട്ടിലെ അഞ്ച് പ്രദേശങ്ങൾ ഏപ്രിൽ 26 മുതൽ പൂർണമായി അടച്ചിടും - Tamil Nadu's
ഏപ്രിൽ 26 മുതൽ ഏപ്രിൽ 29 വരെ രാവിലെ 6 മുതൽ രാത്രി 9 വരെയാണ് അടച്ചിടാൻ തീരുമാനിച്ചത്. ചെന്നൈ, കോയമ്പത്തൂർ, മധുര എന്നിവിടങ്ങളിൽ 26 മുതൽ 29 വരെയും സേലത്തും തിരുപ്പൂരിലും ഏപ്രിൽ 26 മുതൽ ഏപ്രിൽ 28 വരെയും അടച്ചിടാനാണ് തീരുമാനമായത്