ചെന്നൈ: കോയമ്പത്തൂർ ജില്ലാ കലക്‌ടർ കെ. രാജാമണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടർന്ന് അദ്ദേഹത്തെ ജില്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നേരിയ പനിയും തൊണ്ട വേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെയാണ് കലക്‌ടർ കൊവിഡ് പരിശോധനക്ക് വിധേയനായത്. കൊവിഡ് സാഹചര്യം വിലയിരുത്താനായി ജില്ലയിലെ പല കണ്ടെയ്‌മെന്‍റ് സോണുകളും അദ്ദേഹം സന്ദർശിച്ചിരുന്നു. ഇതിനെ തുടർന്നാകാം രോഗം പിടിപെട്ടതെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളോടും അടുത്ത് ഇടപഴകിയവരോടും ക്വാറന്‍റൈനിൽ പ്രവേശിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
കോയമ്പത്തൂർ ജില്ലാ കലക്‌ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു - ണ്ടെയ്‌മെന്‍റ് സോൺ സന്ദർശനം
നേരിയ പനിയും തൊണ്ട വേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെയാണ് കലക്‌ടർ കൊവിഡ് പരിശോധനക്ക് വിധേയനായത്.