ETV Bharat / bharat

സമഗ്ര കാർഷിക നയം തയ്യാറാക്കാൻ നിർദേശിച്ച് തെലങ്കാന മുഖ്യമന്ത്രി - കാർഷിക മേഖല

കാർഷിക മേഖലയെ കൂടുതൽ ലാഭകരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാർഷിക നയം തയ്യാറാക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്

K Chandrasekhar Rao  agriculture policy  Niranjan Reddy  Farming  സമഗ്ര കാർഷിക നയം  തെലങ്കാന മുഖ്യമന്ത്രി  കാർഷിക മേഖല  കെ ചന്ദ്രശേഖർ റാവു
സമഗ്ര കാർഷിക നയം തയ്യാറാക്കാൻ നിർദേശിച്ച് തെലങ്കാന മുഖ്യമന്ത്രി
author img

By

Published : May 10, 2020, 5:40 PM IST

ഹൈദരാബാദ്: കാർഷിക മേഖലയെ കൂടുതൽ ലാഭകരമാക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര കാർഷിക നയം തയ്യാറാക്കാൻ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇതുമായി ബന്ധപ്പെട്ട് കാർഷിക ഉദ്യോഗസ്ഥരോട് വീഡിയോ കോൺഫറൻസിലൂടെ ഉടൻ സംസാരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കാർഷിക അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കർഷകർ ഏതെല്ലാം വിളകൾ നട്ടുവളർത്തണമെന്ന് സർക്കാർ തീരുമാനിക്കും. സംസ്ഥാനത്തെ ജനങ്ങളുടെ ആവശ്യങ്ങളും മറ്റ് പ്രദേശങ്ങളിലെ വിപണികളിൽ ആവശ്യമുള്ള വിളകളും അടിസ്ഥാനമാക്കിയാകണം വിളകൾ കൃഷി ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ട്രാക്ടറുകൾ, കാർഷിക ഉപകരണങ്ങൾ, കൊയ്ത്തുപകരണങ്ങൾ, മറ്റ് യന്ത്രങ്ങൾ എന്നിവയുടെ വിവരങ്ങൾ ഉദ്യോഗസ്ഥർ ശേഖരിക്കണം. ശേഷം ഭാവി പദ്ധതികളും ഉദ്യോഗസ്ഥർ തയ്യാറാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കൃഷി മന്ത്രി നിരഞ്ജൻ റെഡ്ഡി, സിവിൽ സപ്ലൈസ് മന്ത്രി ഗാംഗുല കമലക്കർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.