ETV Bharat / bharat

വാക്‌സിൻ വിതരണത്തിൽ പ്രധാനമന്ത്രി നയം വ്യക്തമാക്കണമെന്ന് രാഹുൽ ഗാന്ധി

വാക്‌സിനുകളുടെ വില സംബന്ധിച്ച പ്രതിപക്ഷ ചോദ്യങ്ങൾക്ക് പൊതുജനാരോഗ്യത്തിന് ഇക്കാര്യത്തിൽ മുൻഗണന നൽകുമെന്നാണ് മോദി പ്രതികരിച്ചത്.

'Clarify when Covid shots will be available to Indians'  rahul about covid vaccine  Covid shots will be available  Indians  Clarify  വാക്‌സിൻ വിതരണം  പ്രധാനമന്ത്രി നയം വ്യക്തമാക്കണം  രാഹുൽ ഗാന്ധി
വാക്‌സിൻ വിതരണത്തിൽ പ്രധാനമന്ത്രി നയം വ്യക്തമാക്കണന്ന് രാഹുൽ ഗാന്ധി
author img

By

Published : Dec 4, 2020, 10:06 PM IST

ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ സാധാരണക്കാർക്ക് എപ്പോൾ ലഭ്യമാക്കുമെന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് രാഹുൽ ഗാന്ധി. ഇത് സംബന്ധിച്ച് പ്രധാനമന്ത്രി നയം വ്യക്തമാക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു . ട്വിറ്ററിലൂടെയായിരുന്നു രാഹുലിൻ്റെ പ്രതികരണം.

കൊവിഡ് വാക്‌സിനുള്ള കാത്തിരിപ്പ് അധികനാൾ ഉണ്ടാകില്ലെന്നും ഏതാനും ആഴ്‌ചകൾക്കുള്ളിൽ വാക്‌സിൻ ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. എന്നാൽ വാക്‌സിൻ ലഭ്യമാക്കുന്നതിൽ വ്യക്തതയില്ലെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. വാക്‌സിനുകളുടെ വില സംബന്ധിച്ച പ്രതിപക്ഷ ചോദ്യങ്ങൾക്ക് പൊതുജനാരോഗ്യത്തിന് ഇക്കാര്യത്തിൽ മുൻഗണന നൽകുമെന്നാണ് മോദി പ്രതികരിച്ചത്.

കൊവിഡിൻ്റെ ശൃംഖല തകര്‍ക്കുന്നതിന് രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും കേന്ദ്രം പറഞ്ഞിരുന്നു. ഇക്കാര്യത്തിലും കൃത്യമായ മറുപടി വേണമെന്നാണ് പ്രതിപക്ഷ നിലപാട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.