ETV Bharat / bharat

ഉയര്‍ന്ന വക്കീല്‍ ഫീസിനെതിരെ തുറന്നടിച്ച് ചീഫ് ജസ്റ്റിസ് - മുംബൈ

ന്യായമല്ലാത്ത ഫീസ് ഈടാക്കുന്നത് നീതി നിഷേധത്തിന് തുല്യമാണെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ

https://www.etvbharat.com/english/national/state/maharashtra/cji-talks-about-lawyers-fees-says-high-costs-cut-access-to-justice/na20191215045653960  ഉയര്‍ന്ന വക്കീല്‍ ഫീസിനെതിരെ തുറന്നടിച്ച് ചീഫ് ജസ്റ്റിസ്  ചീഫ് ജസ്റ്റിസ്  ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ  മുംബൈ  CJI talks about lawyers' fees, says high costs cut access to justice
ഉയര്‍ന്ന വക്കീല്‍ ഫീസിനെതിരെ തുറന്നടിച്ച് ചീഫ് ജസ്റ്റിസ്
author img

By

Published : Dec 15, 2019, 7:57 AM IST

മുംബൈ: ഉയര്‍ന്ന വക്കീല്‍ ഫീസ് നീതി നിഷേധത്തിന് തുല്യമാണെന്ന് ചീഫ് ജസ്റ്റിസ് ശരദ് ബോബ്‌ഡേ. പണം ലഭിച്ചാല്‍ മാത്രമേ വാദിക്കാനാകൂവെന്ന് അഡ്വക്കേറ്റുകള്‍ കരുതരുത്. മധ്യസ്ഥത വഹിക്കാൻ പണം തടസമാകരുതെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി ബാർ അസോസിയേഷൻ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചുമതലയേറ്റതിന് ശേഷം പത്രപ്രവര്‍ത്തകര്‍ സ്ഥിരമായി ചോദിക്കുന്ന ചോദ്യമാണ് കോടതി ആവശ്യങ്ങള്‍ക്ക് അഡ്വേക്കേറ്റുകള്‍ ഉയര്‍ന്ന ഫീസ് ഈടാക്കുന്നതിനെ കുറിച്ചെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. ആരെങ്കിലും പണം ഉണ്ടാക്കുന്നതില്‍ ആര്‍ക്കും വിഷമമില്ല. എന്നാല്‍ അത് ഇടയ്‌ക്കെപ്പോഴെങ്കിലും നീതി നിഷേധത്തിനിടയാക്കുന്നുണ്ടെങ്കില്‍ അത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ ബോബ്ഡെ സ്വീകരിച്ച നിലപാടിനെ മുൻ ചീഫ് ജസ്റ്റിസ് ലോധ പുകഴ്ത്തി. പ്രതികാരമാണെങ്കില്‍ നീതിക്ക് അതിന്‍റെ സ്വഭാവം നഷ്ടപ്പെടുമെന്നാണ് ഏറ്റുമുട്ടലിനെ കുറിച്ച് ബോബ്‌ഡെ പറഞ്ഞത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.