ETV Bharat / bharat

ചീഫ് ജസ്റ്റിസിന് എതിരായ ലൈംഗികപീഡന പരാതി; സുപ്രീം കോടതി ജഡ്ജിമാരുടെ നിലപാടില്‍ ബാർ കൗൺസിലിന് അതൃപ്തി - ജഡ്ജി

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ ജസ്റ്റിസ് ചെലമേശ്വറും ജസ്റ്റിസ് മദന്‍ ലോകുറും അതൃപ്തി അറിയിച്ച് രംഗത്തെത്തിയിരുന്നു.

ഫയൽ ചിത്രം
author img

By

Published : May 26, 2019, 9:16 AM IST

ന്യൂഡൽഹി: ലൈംഗിക പീഡന പരാതിയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്ക് ക്ലീൻ ചിറ്റ് നൽകിയ ആഭ്യന്തര അന്വേഷണ സമിതിയുടെ നിലപാടിനെ പിന്തുണച്ച് ബാർ കൗൺസിൽ ഓഫ് ഇന്ത്യ. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ ജസ്റ്റിസ് ചെലമേശ്വറും ജസ്റ്റിസ് മദന്‍ ലോകുറും അതൃപ്തി അറിയിച്ച് രംഗത്തെത്തിയിരുന്നു. ഇവരുടെ നിലപാട് വേദനാജനകമാണെന്ന് ബാർ കൗൺസിൽ വ്യക്തമാക്കി.

കോടതിയിലെ മുൻ ജീവനക്കാരി ചീഫ് ജസ്റ്റിസിനെതിരെ ഉന്നയിച്ച പരാതിയിൽ കഴമ്പില്ലെന്ന് അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. എന്നാൽ ചില ആളുകൾ അസത്യമായ അഭിപ്രായങ്ങളുമായി വീണ്ടും വരികയാണ്. സുപ്രീം കേടതിക്കും അന്വേഷണ സമിതിക്കും ചീഫ് ജസ്റ്റിസിനുമെതിരെ അടിസ്ഥാനരഹിതമായ അഭിപ്രായങ്ങളുമായി സുപ്രീം കോടതിയിലെ രണ്ട് ജഡ്ജിമാർ രംഗത്ത് വന്നത് അവിശ്വസനീയമാണെന്ന് ബാർ കൗൺസിൽ ചെയർമാൻ മനൻ കുമാർ മിശ്ര പറഞ്ഞു.

കേസിൽ ഗോഗോയ്ക്ക് ക്ലീൻ ചിറ്റ് നൽകി ആഴ്ചകൾക്ക് ശേഷം ജഡ്ജിമാർ ഇത്തരം പ്രതികരണവുമായി രംഗത്ത് വരുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും മിശ്ര ചോദിച്ചു. പരാതി അന്വേഷിച്ച അഭ്യന്തര അന്വേഷണ സമിതി മെയ് ആറിന് ചീഫ് ജസ്റ്റിസിന് ക്ലീൻ ചിറ്റ് നൽകി കേസ് തീർപ്പാക്കിയിരുന്നു. എന്നാൽ അന്വേഷണ സമിതിയുടെ നടപടിക്കെതിരെ വീണ്ടും കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു ജഡ്ജിമാരുടെ പ്രതികരണം.

Intro:Body:

https://www.aninews.in/news/national/general-news/cji-ranjan-gogoi-case-bci-expresses-disappointment-over-views-of-2-former-sc-judges20190526023355/

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.