ന്യൂഡൽഹി: ഡൽഹിയിൽ 13 സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ച ഉദ്യോഗസ്ഥരുടെ എണ്ണം 48 ആയി. ഇവരിൽ രണ്ട് പേർ കഴിഞ്ഞ ദിവസം മരിക്കുകയും ചെയ്തിരുന്നു. രോഗ ബാധിതരായവരിൽ 31 ഉദ്യോഗസ്ഥർ ഡൽഹി മെട്രോ ഗാർഡിങ് യൂണിറ്റിലും 13 പേർ മുംബൈ അന്താരാഷ്ട്ര എയർപോർട്ട് ഗാർഡിങ് യൂണിറ്റിലുമാണ്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവരിൽ 10 പേർ ഡൽഹി മെട്രോ ഗാർഡിങ് യൂണിറ്റിലെ ഉദ്യോഗസ്ഥരാണ്. അർധ സൈനിക വിഭാഗത്തിലും കേന്ദ്ര സായുധ പൊലീസ് സേനയിലുമായി 540ൽ അധികം കൊവിഡ് പോസിറ്റീവ് കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവരിൽ അഞ്ച് പേർ മരിച്ചു.
ഡല്‍ഹിയില്‍ 13 സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ഡൽഹി
ഇതുവരെ 48 ഉദ്യോഗസ്ഥർക്കാണ് രോഗ ബാധ റിപ്പോർട്ട് ചെയ്തത്