ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ടാഗോർ ഗാർഡൻ മെട്രോ സ്റ്റേഷനിലെ യാത്രക്കാരനിൽ നിന്ന് 35 ലക്ഷം രൂപ കേന്ദ്ര വ്യാവസായിക സുരക്ഷാ സേന പിടിച്ചെടുത്തു. വ്യാഴാഴ്ച വൈകീട്ട് 5.30 ഓടെ ടാഗോർ ഗാർഡൻ മെട്രോ സ്റ്റേഷനിലേക്ക് ഹാൻഡ്‌ബാഗുമായി പുരുഷ യാത്രക്കാരൻ പ്രവേശിക്കുകയും ബാഗ് എക്സ്- റേ സ്ക്രീനിംഗ് ചെയ്തപ്പോള്‍ ബാഗിനുള്ളിലെ കറന്‍സി അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന കോണ്‍സ്റ്റബിളിന്‍റെ ശ്രദ്ധയിൽപ്പെടുകയുമായിരുന്നു. 35,00,000 രൂപ കൈവശമുള്ളതായി യാത്രക്കാരൻ വെളിപ്പെടുത്തി. എന്നാല്‍ ഇത്രയും വലിയ തുക സംബന്ധിച്ച് തൃപ്തികരമായ മറുപടി നല്‍കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. ഗുജറാത്തിലെ പാടാനിലെ നാനോദാവസിൽ താമസിക്കുന്ന 44 വയസുള്ള അജമാൽഭായിയാണ് പണം കൈവശം വച്ചതിന് പിടിയിലായത്. സി.ഐ.എസ്.എഫ്, ദില്ലി മെട്രോ റെയിൽ പൊലീസ് (ഡി.എം.ആർ.പി), ആദായനികുതി ഉദ്യോഗസ്ഥർ എന്നിവരെ ഇക്കാര്യം അറിയിച്ചു. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
ഡല്‍ഹി മെട്രോ സ്റ്റേഷനില്‍ യാത്രക്കാരനില്‍ നിന്നും 35 ലക്ഷം രൂപ പിടിച്ചെടുത്തു - ഡല്‍ഹി മെട്രോ
ഗുജറാത്തിലെ പാടാനിലെ നാനോദാവസിൽ താമസിക്കുന്ന 44 വയസുള്ള അജമാൽഭായിയാണ് പണം കൈവശം വച്ചതിന് പിടിയിലായത്.