ETV Bharat / bharat

വെള്ളത്തില്‍ നിന്നും സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് കര്‍ണാടക സ്വദേശി

പരീക്ഷണാര്‍ഥമാണ് ടെര്‍ബോ മെഷീന്‍ രത്നാകര്‍ നിര്‍മിച്ചത്. പരീക്ഷണം വിജയമായതോടെ വീട്ടിലെ ഫ്രിഡ്‌ജ്, ടിവി, ബള്‍ബ് തുടങ്ങി എല്ലാ വൈദ്യുതി ഉപകരണങ്ങളും പ്രവര്‍ത്തിപ്പിക്കാന്‍ ഈ വൈദ്യുതി ഉപയോഗിച്ച് തുടങ്ങി

Powerman Ratnakar Chikkamagaluru  Ratnakar turbomachine electricity  Powerman Ratnakar of Coffeenaadu  സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് കര്‍ണാടക സ്വദേശി  പവര്‍മാന്‍ രത്നാകര്‍  ചിക്കമംഗളൂരു വാര്‍ത്തകള്‍  രത്നാകര്‍ ടെര്‍ബോ മെഷീന്‍
വെള്ളത്തില്‍ നിന്നും സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് കര്‍ണാടക സ്വദേശി
author img

By

Published : Dec 14, 2020, 6:53 AM IST

ബെംഗളൂരു: സ്വന്തമായി നിര്‍മിച്ച ടെര്‍ബോ മെഷീന്‍ ഉപയോഗിച്ച് വെള്ളത്തില്‍ നിന്നും വൈദ്യുതി ഉത്പാദിച്ച് വിതരണം ചെയ്‌ത് ചിക്കമംഗളൂരു ജയപൂര്‍ സ്വദേശി രത്നാകര്‍. നാട്ടുകാര്‍ പവര്‍മാന്‍ രത്നാകര്‍ എന്ന് വിളിക്കുന്ന രത്നാകര്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി സ്വന്തം ആവശ്യങ്ങള്‍ക്ക് മാത്രമല്ല തന്‍റെ ഗ്രാമത്തിലെ മുഴുവന്‍ വീടുകളിലും വിതരണം ചെയ്യുന്നുണ്ട്. മുപ്പത് വര്‍ഷം മുമ്പ് വരെ രത്നാകറിന്‍റെ ഗ്രാമത്തില്‍ വൈദ്യുതി ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹം ഒരു ടെര്‍ബോ മെഷീന്‍ നിര്‍മിച്ച് വെള്ളത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ തുടങ്ങിയത്.

പരീക്ഷണാര്‍ഥമാണ് രത്നാകര്‍ ടെര്‍ബോ മെഷീന്‍ നിര്‍മിച്ചത്. പരീക്ഷണം വിജയമായതോടെ വീട്ടിലെ ഫ്രിഡ്‌ജ്, ടിവി, ബള്‍ബ് തുടങ്ങി എല്ലാ വൈദ്യുതി ഉപകരണങ്ങളും പ്രവര്‍ത്തിപ്പിക്കാന്‍ ഈ വൈദ്യുതി ഉപയോഗിച്ച് തുടങ്ങി. പിന്നീട് ക്രമേണ തന്‍റെ ഗ്രാമത്തിലെ മുഴുവന്‍ വീടുകളിലേക്കും ഈ വൈദ്യുതി വിതരണം ചെയ്‌ത് തുടങ്ങി. കഴിഞ്ഞ വര്‍ഷം മേഘാലയയിലെ ചില ഗ്രാമങ്ങളിലും ഇതേ രീതിയുപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ രത്നാക്കര്‍ സഹായിച്ചിരുന്നു.

മേഘാലയയില്‍ മാത്രമല്ല മറ്റ് നിരവധി സംസ്ഥാനങ്ങളിലെ ഉള്‍ഗ്രാമങ്ങള്‍ക്കും രത്നാകറിന്‍റെ ടെര്‍ബോ മെഷീന്‍ കണ്ടുപിടിത്തം മൂലം ഒരു ദിവസം പോലും മുടങ്ങാതെ വൈദ്യുതി ലഭിക്കുന്നുണ്ട്. നിരവധി മില്ലുകളും രത്നാകറിന്‍റെ കണ്ടുപിടിത്തതിലൂടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി മൂലം പ്രവര്‍ത്തിക്കുന്നുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ചില ഗ്രാമങ്ങളിലേക്കുള്ള ടെര്‍ബോ മെഷീന്‍ തയ്യാറാക്കുന്ന തിരക്കിലാണ് ഇപ്പോള്‍ രത്നാകര്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.