ETV Bharat / bharat

ബിജെപി എം‌എൽ‌എയുടെ കൊലപാതക കേസിൽ മൂന്നുപേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു - BJP MLA murder case

2019 ഏപ്രിൽ 9 നാണ് ബിജെപി എം‌എൽ‌എ ഭീമ മണ്ഡവി കൊല്ലപ്പെട്ടത്. ബിജെപി എംഎൽഎ ഭീമാ മണ്ഡാവിയുടെ വാഹനവ്യൂഹത്തിന് നേരെ മാവോവാദി ആക്രമണം ഉണ്ടാവുകയായിരുന്നു

murder
murder
author img

By

Published : Jul 30, 2020, 7:50 PM IST

റായ്പൂര്‍: ചണ്ഡീഗഡ് ബിജെപി എം‌എൽ‌എ ഭീമ മണ്ഡവിയുടെ കൊലപാതക കേസിൽ മൂന്ന് പ്രതികളെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. ലക്ഷ്മൺ ജയ്‌സ്വാൾ, രമേശ് കുമാർ കശ്യപ്, കുമാരി ലിംഗെ തതി എന്നിവരാണ് പിടിയിലായത്. മൂന്ന് പ്രതികളും ദന്തേവാഡ ജില്ല സ്വദേശികളാണ്. 2019 ഏപ്രിൽ 9 നാണ് ബിജെപി എം‌എൽ‌എ ഭീമ മണ്ഡവി കൊല്ലപ്പെട്ടത്. ബിജെപി എംഎൽഎ ഭീമാ മണ്ഡാവിയുടെ വാഹനവ്യൂഹത്തിന് നേരെ മാവോവാദി ആക്രമണം ഉണ്ടാവുകയായിരുന്നു. ആക്രമണത്തില്‍ ഭീമാ മണ്ഡവി അടക്കം നാല് പേര്‍ കൊല്ലപ്പെട്ടു. കൗകോണ്ഡ പൊലീസ് സ്‌റ്റേഷന് പരിധിയിലെ ശ്യാംഗിരി എന്ന സ്ഥലത്ത് വെച്ചാണ് ആക്രമണം നടന്നത്. ഭീമാ മണ്ഡവിയെ കൂടാതെ നാല് പൊലീസുകാരാണ് കൊല്ലപ്പെട്ടത്. എംഎല്‍എയുടെ വാഹനവ്യൂഹത്തിന് നേരെ ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് സ്‌ഫോടനം നടത്തുകയായിരുന്നു.

നകുൽനാറിൽ പലചരക്ക് കട നടത്തുന്ന ലക്ഷ്മൺ ജയ്‌സ്വാൾ ഐ.ഇ.ഡി സ്‌ഫോടനത്തിന് ഇലക്ട്രിക് വയറുകളും സ്‌ഫോടകവസ്തുക്കളും മറ്റും നൽകിയതായി അന്വേഷണത്തിൽ വ്യക്തമായി. അതേസമയം, കകടി വില്ലേജിലെ മുൻ സർപഞ്ചായ രമേശ് കുമാർ കശ്യപും കുമാരി ലിംഗെ തതിയും നക്സലൈറ്റുകളോട് ചേര്‍ന്ന് ഗൂഢാലോചന നടത്തിയതായും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. പ്രതികളെ ബുധനാഴ്ച ജഗദൽപൂരിലെ എൻഐഎ സ്‌പെഷ്യൽ കോടതിയിൽ ഹാജരാക്കി. ഏഴ് ദിവസത്തേക്ക് പ്രതികള്‍ റിമാൻഡിലാണ്. കേസിൽ കൂടുതൽ അന്വേഷണം നടക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.