റായ്പൂര്‍: കൊവിഡിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് ഛത്തീസ്ഗഡില്‍ മടങ്ങിയെത്തിയ തൊഴിലാളികള്‍ക്ക് അവരവരുടെ കഴിവുകള്‍ക്ക് അനുസരിച്ച് സര്‍ക്കാര്‍ നടത്തുന്ന ഊര്‍ജ ഉത്പാദന കമ്പനികളില്‍ ജോലികള്‍ നല്‍കാന്‍ ശ്രമിക്കുമെന്ന് ഛത്തിസ്ഗഡ് മുഖ്യമന്ത്രി . വെള്ളിയാഴ്ച ചേര്‍ന്ന അവലോകന യോഗത്തില്‍ അഞ്ച് ഊര്‍ജ ഉത്പാദന കമ്പനികള്‍ പുനരാരംഭിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തു. തൊഴിലാളികൾക്ക് പവർ സബ്സ്റ്റേഷനുകളിലോ, വൈദ്യുതി ലൈൻ വിപുലീകരണം, വൈദ്യുതി സ്ഥാപനങ്ങളിലെ നിർമാണവുമായി ബന്ധപ്പെട്ട ജോലികൾ എന്നിവയിലോ അവരുടെ കഴിവുകൾക്കനുസരിച്ച് തൊഴിൽ നൽകണമെന്ന് ബാഗേൽ ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കിയിട്ടുണ്ട് . ആവശ്യമെങ്കിൽ തൊഴിലാളികൾക്ക് അവരുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും മുൻഗണനാടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിക്കുന്നതിനും ആവശ്യമായ പരിശീലനം നൽകുമെന്നും അതുവഴി അവർക്ക് തൊഴിൽ ലഭിക്കാനുളള അവസരം ഉണ്ടാക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
2009ല്‍ ഛത്തീസ്ഗഡ് ഇലക്ട്രിസിറ്റി ബോര്‍ഡ് വിതരണം, ഉത്പാദനം എന്നിവക്കെല്ലാമായി അഞ്ച് കമ്പനികളെ പുനക്രമീകരിച്ചിരുന്നു. ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്ലില്‍ ഇളവ് വല്‍കിയത് ബില്ലില്‍ പ്രദര്‍ശിപ്പിക്കാതിരുന്നതില്‍ മുഖ്യമന്ത്രി നീരസം പ്രകടിപ്പിച്ചു. നിർമാണത്തിലിരിക്കുന്ന സബ് സ്റ്റേഷനുകളുടെ നില, സബ്സ്റ്റേഷനുകളുടെ അവസ്ഥ, വിവിധ വിഭാഗങ്ങളായി തിരിച്ച് വൈദ്യുതി ബില്ലുകൾ അടയ്ക്കൽ തുടങ്ങി നിരവധി വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.
ലോക്ക് ഡൗൺ കാരണം ഏപ്രിൽ മാസത്തിലെ വരുമാനത്തില്‍ 212 കോടി രൂപയുടെ കമ്മി രേഖപ്പെടുത്തിയതായി ഛത്തീസ്ഗഡ് സ്റ്റേറ്റ് പവർ ഡിസ്ട്രിബ്യൂഷൻ കമ്പനി മാനേജിങ് ഡയറക്ടർ മുഹമ്മദ് ഖൈസർ അബ്ദുൾ ഹക്ക് യോഗത്തിൽ അറിയിച്ചു. ഒക്ടോബറോടെ ഇത് 1510 കോടി രൂപയായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു. ട്രാൻസ്മിഷൻ നഷ്ടം കുറയ്ക്കുന്നതിനായി കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 69 അധിക ഹൈടെൻഷൻ സബ് സ്റ്റേഷനുകളും ട്രാൻസ്മിഷൻ ലൈനുകളും സ്ഥാപിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഉപഭോക്താക്കളുടെ ബില്ലുകൾ പ്രകാരം 6324.62 കോടി രൂപ ഇനിയും ലഭിക്കാനുണ്ടെന്ന് യോഗത്തിൽ ഉദ്യോഗസ്ഥര്‍ അറിയിച്ചു.