ഷില്ലോംഗ്: മേഘാലയയിൽ ചെന്നൈയിൽ നിന്നും മടങ്ങിയെത്തിയ ആൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി കോൺറാഡ് കെ സാങ്മ അറിയിച്ചു. ഇയാളെ ഗാരോ ഹിൽസിലെ കൊവിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതിയതായി ഒരു കൊവിഡ് കേസുകൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 14 ആയി. ഇവരിൽ 12 പേർ രോഗ മുക്തരായി. ഒരാൾ മരിക്കുകയും ചെയ്തു. നിലവിൽ ചെന്നൈയിൽ നിന്നും മടങ്ങിയെത്തിയ വ്യക്തി മാത്രമാണ് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്.
അതേസമയം ഡൽഹിയിലെ തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത രണ്ട് പേർ മേഘാലയയിൽ എത്തിയതായി അധികൃതർ അറിയിച്ചു. മെഡിക്കൽ പരിശോധനക്ക് ശേഷം ഇവരെ വീട്ടിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.