ETV Bharat / bharat

പെരിയാര്‍ പരാമര്‍ശം; രജനീകാന്തിനെതിരെ കേസെടുക്കണമെന്ന ഹര്‍ജി തള്ളി

ദ്രാവിഡര്‍ വിടുതലൈ കഴകമാണ് ഹര്‍ജി നല്‍കിയത്. താന്‍ പറഞ്ഞത് സത്യമാണെന്നും മാപ്പ് പറയില്ലെന്നുമായിരുന്നു രജനീകാന്തിന്‍റെ നിലപാട്.

covid 19 kollam resort  Rajinikanth over Periyar remark  case against Rajinikanth  പെരിയാര്‍ പരാമര്‍ശം  രജനീകാന്ത്
പെരിയാര്‍ പരാമര്‍ശം; രജനീകാന്തിനെതിരെ കേസെടുക്കണമെന്ന ഹര്‍ജി തള്ളി
author img

By

Published : Mar 10, 2020, 9:28 PM IST

ചെന്നൈ: പെരിയാറിനെതിരെയുള്ള പരാമർശത്തിൽ നടന്‍ രജനീകാന്തിനെതിരെ കേസ് എടുക്കണമെന്ന ഹര്‍ജി ചെന്നൈ കോടതി തള്ളി. ദ്രാവിഡര്‍ വിടുതലൈ കഴകമാണ് ഹര്‍ജി നല്‍കിയത്. നേരത്തെ ഇതേ പാര്‍ട്ടി രജനീകാന്തിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസ് മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.

തമിഴ് മാഗസിൻ തുഗ്ലക്കിന്‍റെ അമ്പതാം വാർഷിക പരിപാടിയിൽ ദ്രാവിഡർ കഴകത്തിന്‍റെ പ്രവർത്തകൻ പെരിയാർ ഇ.വി രാമസ്വാമിയെക്കുറിച്ച് രജനീകാന്ത് നടത്തിയ പ്രസ്‌താവനയാണ് വിവാദമായത്. 1971ൽ സേലത്ത് നടന്ന അന്ധവിശ്വാസങ്ങൾക്ക് എതിരായി സാമൂഹ്യ പരിഷ്‌കർത്താവ് പെരിയാർ നടത്തിയ പോരാട്ടങ്ങളെക്കുറിച്ചാണ് സൂപ്പർസ്റ്റാർ പറഞ്ഞത്. അന്ന് നടന്ന റാലിയിൽ ശ്രീരാമന്‍റെയും സീതയുടെയും നഗ്നചിത്രങ്ങളിൽ ചെരുപ്പ് മാലയണിയിച്ചുവെന്ന് രജനീകാന്ത് പറഞ്ഞതാണ് വിവാദമായത്. പിന്നാലെ പെരിയാറിനെ അപമാനിച്ചുവെന്ന പേരിൽ ദ്രാവിഡർ കഴകത്തിലെ അംഗങ്ങൾ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തി. രജനീകാന്ത് മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം ദർബാറിന്‍റെ പ്രദർശനം മുടക്കുമെന്നും പ്രതിഷേധക്കാർ പറഞ്ഞിരുന്നു. എന്നാല്‍ താന്‍ പറഞ്ഞത് സത്യമാണെന്നും മാപ്പ് പറയില്ലെന്നുമായിരുന്നു രജനീകാന്തിന്‍റെ നിലപാട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.