ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. യാത്രക്കാരില്‍ നിന്നും കസ്റ്റംസ് 4.1 കിലോ സ്വര്‍ണം പിടികൂടി. 2.16 കോടി രൂപ വിലവരുമെന്ന് അധികൃതര്‍ അറിയിച്ചു. 14 യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ദുബൈയില്‍ നിന്നും കവര്‍ച്ച നടത്തിയ സ്വര്‍ണമാണ് കടത്തിയതെന്നാണ് ഇന്‍റലിജന്‍സ് നല്‍കുന്ന വിവരം.
14 യാത്രക്കാരാണ് ദുബൈയില്‍ നിന്നുവന്ന ഇന്‍റിഗോയുടെ രണ്ട് വിമാനങ്ങളിലായി എത്തിയത്. നിരന്തരമായ ചോദ്യം ചെയ്യലിനൊടുവില്‍ മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചതായി പിടിയിലാവര്‍ സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 38 പാക്കുകളിലായി എത്തിച്ച സ്വര്‍ണം കണ്ടെത്തുകയായിരുന്നു. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.