ന്യൂഡൽഹി: ഇന്ത്യയുടെ ചാന്ദ്രദൗത്യം ചന്ദ്രയാൻ 2ന്‍റെ വിക്ഷേപണം ഈ മാസം 22 തിങ്കളാഴ്ച്ച നടക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു. തിങ്കളാഴ്ച ഉച്ചക്ക് 2.43 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്നാണ് വിക്ഷേപണം. ഈ മാസം 15ന് പുലര്‍ച്ചെ 2.51 നായിരുന്നു ചന്ദ്രയാൻ 2 വിക്ഷേപണം നടത്താനിരുന്നത്. എന്നാൽ സാങ്കേതിക തകരാർ മൂലം വിക്ഷേപണം മാറ്റിവക്കുകയായിരുന്നു. വിക്ഷേപണ വാഹനമായ ജിഎസ്എല്‍വി മാര്‍ക്ക്-മൂന്നിലെ ഹീലിയം ടാങ്കില്‍ ചോര്‍ച്ച കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ദൗത്യം മാറ്റിവെച്ചത്. 56 മിനുറ്റും 24 സെക്കന്‍റും ബാക്കിയുള്ളപ്പോൾ കൗണ്ട് ഡൗൺ നിർത്തിവെക്കുകയായിരുന്നു. വിക്ഷേപണത്തിനുള്ള പുതിയ തിയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചിരുന്നു.
ചന്ദ്രയാൻ 2; വിക്ഷേപണം തിങ്കളാഴ്ച്ച - വിക്ഷേപണം
ഈ മാസം 15ന് പുലര്‍ച്ചെ 2.51 നായിരുന്നു ചന്ദ്രയാൻ 2 വിക്ഷേപണം നടത്താനിരുന്നത്. എന്നാൽ സാങ്കേതിക തകരാർ മൂലം വിക്ഷേപണം മാറ്റിവക്കുകയായിരുന്നു