ചണ്ഡിഗഡ്: ചണ്ഡിഗഡിൽ ആദ്യ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. അതേ സമയം, പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് കൂടി കൊവിഡ് ബാധിച്ചതായി കണ്ടെത്തി. ഇതോടെ കേന്ദ്രഭരണ പ്രദേശത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 95 ആയി. മെഡിക്കൽ ബുള്ളറ്റിൻ പ്രകാരം നഗരത്തിലെ സെക്ടർ 18 ൽ താമസിക്കുന്ന ഹരിയാനയിലെ പഞ്ചകുളയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 82കാരിയാണ് ഞായറാഴ്‌ച രാവിലെ മരിച്ചത്.
അതേസമയം, നഗരത്തിലെ ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ച ബാപ്പു ധാം കോളനിയിലെ 13 വയസുള്ള കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏപ്രിൽ 25 മുതൽ ചണ്ഡിഗഡിലെ കൊറോണ വൈറസ് കേസുകളുടെ എണ്ണം മൂന്നിരട്ടിയായി ഉയർന്നു. 19 പേരാണ് ഇത് വരെ രോഗം ഭേദമായി ആശുപത്രി വിട്ടത്.