റായ്‌പൂര്‍: ഛത്തീസ്‌ഗഢില്‍ മടങ്ങിടെത്തിയ രണ്ട് അതിഥി തൊഴിലാളികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ നിന്നും മെയ് 10 നാണ് ഇവര്‍ മടങ്ങിയെത്തിയത്. മടങ്ങിയെത്തിയത് മുതല്‍ ഇവര്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്ത് ഇതോടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 69 ആയി. ഇതില്‍ 58 പേരുടെ രോഗം ഭേദമായി. പതിനൊന്ന് പേരാണ് സംസ്ഥാനത്ത് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.