റായ്‌പൂർ: ഛത്തീസ്‌ഗഡിലെ ദന്തേവാഡ ജില്ലയിൽ മാവോയിസ്റ്റുകള്‍ ഐഇഡി സ്‌ഫോടനം നടത്തി. സ്‌ഫോടനത്തില്‍ ഡുമം നദിയിലെ പാലത്തിന് കേടുപാടുകൾ സംഭവിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കേറ്റട്ടില്ല. ദന്തേവാഡയിലെ കുവക്കോണ്ടയെയും കറ്റെകല്യാൺ വികസന ബ്ലോക്ക് ആസ്ഥാനത്തെയും ബന്ധിപ്പിക്കുന്നതാണ് ഡുമാം നദിയിലെ പാലം. തെലങ്കാനയിലും ആന്ധ്രാപ്രദേശിലും ജോലി ചെയ്‌തിരുന്ന ബസ്തർ മേഖലയിൽ നിന്നുള്ള നിരവധി ആളുകൾ കൊവിഡ് വൈറസിനെ തുടർന്ന് പ്രദേശത്ത് തിരിച്ചെത്തി. എന്നാൽ പാലങ്ങൾ തകർത്തതിലൂടെ ആരോഗ്യമേഖലയിലെ ജീവനക്കാര്‍ക്ക് ഗ്രാമങ്ങളിൽ എത്തിച്ചേരാനും മടങ്ങിയെത്തിയ തൊഴിലാളികളെ പരിശോധിക്കാനും ബുദ്ധിമുട്ടുകൾ നേരിടുന്നതായി ദന്തേവാഡ പൊലീസ് സൂപ്രണ്ട് അഭിഷേക് പല്ലവ പറഞ്ഞു. മാവോയിസ്റ്റുകള്‍ നേരത്തെ ഈ പ്രദേശത്തെ പല റോഡുകൾക്കും കേടുപാടുകൾ വരുത്തിയിരുന്നു. പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്ന് അഭിഷേക് പല്ലവ പറഞ്ഞു.
ഛത്തീസ്‌ഗഡില്‍ സ്‌ഫോടനം നടത്തി മാവോയിസ്റ്റുകള്‍
സ്‌ഫോടനത്തില്‍ ഡുമം നദിയിലെ പാലത്തിന് കേടുപാടുകൾ സംഭവിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കേറ്റട്ടില്ല