ന്യൂഡൽഹി: കേന്ദ്രത്തിന്‍റെ ലോക്ക് ഡൗൺ മാർഗനിർദേശങ്ങൾ ഡൽഹി സർക്കാരിന്‍റെ നിർദേശങ്ങൾക്ക് അനുസൃതമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡൽഹിയിലെ ലോക്ക് ഡൗൺ പദ്ധതികൾ സർക്കാർ തിങ്കളാഴ്‌ച അറിയിക്കും. ലോക്ക് ഡൗൺ കാലയളവിൽ തന്നെ കൊവിഡിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ സർക്കാരിന് സാധിച്ചു. നിയന്ത്രണങ്ങൾ ഒരു പരിധി വരെ ഇളവ് ചെയ്യേണ്ട സമയമാണിതെന്നും കെജ്‌രിവാൾ ട്വീറ്റ് ചെയ്‌തു. രാജ്യത്ത് ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടുകയും ആരോഗ്യമന്ത്രാലയം പുതിയ മാർഗനിർദേശങ്ങൾ പുറത്തുവിടുകയും ചെയ്‌തു. എല്ലാ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനനുസരിച്ച് ചുവപ്പ്, പച്ച, ഓറഞ്ച് മേഖലകളായി പ്രദേശങ്ങളെ തിരിച്ചു.
കേന്ദ്രത്തിന്‍റെ ലോക്ക് ഡൗൺ നിർദേശങ്ങൾ ഡൽഹി സർക്കാരിന്‍റെ നിർദേശങ്ങൾക്ക് അനുസൃതമെന്ന് അരവിന്ദ് കെജ്‌രിവാൾ - Centre's lockdown guidelines
ഡൽഹിയിലെ ലോക്ക് ഡൗൺ പദ്ധതികൾ സർക്കാർ തിങ്കളാഴ്‌ച അറിയിക്കും. ലോക്ക് ഡൗൺ കാലയളവിൽ തന്നെ കൊവിഡിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ സർക്കാരിന് സാധിച്ചുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.