ന്യൂഡൽഹി: കൊവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ സിനിമ-സീരിയൽ മേഖലയുടെ പ്രവർത്തനത്തിന് മാർഗ നിർദേശവുമായി കേന്ദ്ര സർക്കാർ. സിനിമ-ടിവി ഷൂട്ടിങ്ങുകൾ പുനരാരംഭിക്കുന്നതിനായുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജർ (എസ്ഒപി) പുറത്തിറക്കിയതായി വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളുമായി കൂടിയാലോചിച്ച ശേഷമാണ് എസ്ഒപിക്ക് അന്തിമ രൂപം നൽകിയിട്ടുള്ളത്. എസ്ഒപി പാലിച്ചുകൊണ്ട് സിനിമകളുടെയും ടിവി സീരിയലുകളുടെയും ചിത്രീകരണം ആരംഭിക്കാമെന്ന് മന്ത്രി പറഞ്ഞു. അഭിനയിക്കുന്നവർ ഒഴിച്ച് ബാക്കിയുള്ളവർ എല്ലാം മാസ്‌ക്ക് ധരിക്കണമെന്നും നിര്‍ദേശമുണ്ട്.
സിനിമ-സീരിയൽ ഷൂട്ടിങ് പുനരാരംഭിക്കാൻ കേന്ദ്ര സർക്കാർ നടപടിക്രമങ്ങൾ പുറത്തിറക്കി - വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ
ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളുമായി കൂടിയാലോചിച്ച ശേഷമാണ് എസ്ഒപിക്ക് അന്തിമ രൂപം നൽകിയിട്ടുള്ളത്