ETV Bharat / bharat

പിഎം കിസാന്‍ പദ്ധതിയില്‍ ഇളവ് നൽകി കേന്ദ്രം - കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീർ, ലഡാക്ക്

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. പ്രധാനമന്ത്രി 2019 ഫെബ്രുവരി 24 നാണ് "പ്രധാൻ മന്ത്രി കിസാൻ സമൻ നിധി" (പിഎം-കിസാൻ) പദ്ധതി ആരംഭിച്ചത്

Centre relaxes norms for PM-KISAN beneficiaries in Assam Meghalaya UTs of J-K Ladakh "പ്രധാൻമന്ത്രി കിസാൻ സമൻ നിധി" ആസാം മേഘാലയ കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീർ, ലഡാക്ക് പ്രധാനമന്ത്രി
ആസാം, മേഘാലയ, ജമ്മു കശ്മീർ, ലഡാക്ക് പ്രദേശങ്ങളിൽ "പ്രധാൻമന്ത്രി കിസാൻ സമൻ നിധി" ഇളവ് നൽകി കേന്ദ്രം
author img

By

Published : Apr 22, 2020, 9:30 PM IST

ന്യൂഡൽഹി: "പ്രധാൻമന്ത്രി കിസാൻ സമൻ നിധി" പ്രകാരം അസം, മേഘാലയ, കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലെ ഗുണഭോക്താക്കൾക്ക് 2021 മാർച്ച് 31വരെ ഇളവ് നൽകാൻ തീരുമാനിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗത്തിലാണ് തീരുമാനമായത്. പ്രധാനമന്ത്രി 2019 ഫെബ്രുവരി 24 നാണ് "പ്രധാൻ മന്ത്രി കിസാൻ സമൻ നിധി" (പിഎം-കിസാൻ) പദ്ധതി ആരംഭിച്ചത്. രാജ്യത്തുടനീളമുള്ള എല്ലാ ഭൂവുടമസ്ഥ കർഷക കുടുംബങ്ങൾക്കും വരുമാന സഹായം നൽകാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതി പ്രകാരം പ്രതിവർഷം 6,000 രൂപ മൂന്ന്, നാല് മാസ ഗഡുക്കളായി 2,000 രൂപ വീതം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കും. പി‌എം-കിസാൻ നിധിയിലൂടെ ഗുണഭോക്താക്കളുടെ ആധാർ ഡാറ്റയിലൂടെ മാത്രമേ ആനുകൂല്യങ്ങൾ ലഭ്യമാകൂ.

എന്നാൽ ആധാർ ഡാറ്റയുടെ അടിസ്ഥാനത്തിൽ അസം, മേഘാലയ, ജമ്മു കശ്മീർ, ലഡാക്ക് എന്നീ സംസ്ഥാനങ്ങൾക്ക് പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ സമയമെടുക്കുമെന്ന് വിലയിരുത്തി. 2020 ഏപ്രിൽ 1മുതൽ പ്രാബല്യത്തിൽ വന്ന പദ്ധതിയുടെ ആനുകൂല്യങ്ങൾ നേടാൻ ഈ സംസ്ഥാനങ്ങൾക്ക് കഴിഞ്ഞില്ല. ഏപ്രിൽ 8 വരെ ഈ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മൊത്തം ഗുണഭോക്തൃ കർഷകരുടെ എണ്ണം അസമിൽ 27,09,586, മേഘാലയയിൽ 98,915, ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിൽ 10,01,668 എന്നിങ്ങനെയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.