ന്യൂഡൽഹി: സ്‌ഫോടക വസ്‌തു നിറച്ച കെണിയിൽ അകപ്പെട്ട് ഗർഭിണിയായ കാട്ടാന കൊല്ലപ്പെട്ട സംഭവം ഗൗരവമായി എടുത്തിട്ടുണ്ടെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ. കുറ്റവാളികളെ പിടികൂടുന്നതിനായി അന്വേഷണം ഉറപ്പ് നൽകിയതായും പ്രകാശ് ജാവദേക്കർ അറിയിച്ചു.
ഗർഭിണിയായ ആനയെ കൊന്ന കേസിൽ കർശന നടപടിയെടുക്കുമെന്ന് കേരള വനം വകുപ്പ് മന്ത്രി കെ രാജു ഉറപ്പ് നൽകിയിരുന്നു. മെയ് 27ന് പാലക്കാട്ടാണ് സംഭവം. വെടിമരുന്ന് നിറച്ച പൈനാപ്പിൾ തിന്ന ആനക്ക് താടിയെല്ലിന് പരിക്കേറ്റിരുന്നു. വേദനയിൽ നിന്ന് രക്ഷനേടാനായി ആന പുഴയിലെ വൈള്ളത്തിൽ ഏറെ നേരം നിന്നു. ഒടുവിൽ പുഴയിൽ തന്നെ ആന ചരിഞ്ഞു.