ന്യൂഡൽഹി: 1984 ലെ സിഖ് വിരുദ്ധ കലാപത്തിൽ ഡൽഹി പൊലീസിന്‍റെ പങ്ക് സംബന്ധിച്ച ദിൻഗ്ര കമ്മിറ്റി റിപ്പോർട്ട് കേന്ദ്രം അംഗീകരിച്ചു. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സിഖ് വിരുദ്ധ കലാപ കേസിൽ 62 പൊലീസുകാരുടെ പങ്കിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടായിരുന്നു പരാതി. ചീഫ് ജസ്‌റ്റിസ് എസ്‌എ ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ച്, പ്രത്യേക അന്വേഷണ സംഘം [എസ്‌ഐടി] സമർപ്പിച്ച റിപ്പോർട്ടിന്‍റെ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെന്‍റ് കമ്മിറ്റി അംഗം എസ്.ഗുർലാദ് സിംഗ് കഹ്‌ലോണിന് അനുമതി നൽകി. മുൻ ഡൽഹി ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് എസ്എൻ ദിൻഗ്രയുടെ നേതൃത്വത്തിൽ വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ രാജ്‌ദീപ് സിംഗ്, ഐപിഎസ് ഓഫീസർ അഭിഷേക് ദുലാർ എന്നിവർ അടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. 2018 ജനുവരിയിലാണ് സുപ്രീംകോടതി അന്വേഷണ സംഘത്തെ നിയോഗിച്ചത്.
സിഖ് വിരുദ്ധ കലാപം; ദിൻഗ്ര കമ്മിറ്റി റിപ്പോർട്ട് കേന്ദ്രം അംഗീകരിച്ചു
ജസ്റ്റിസ് എസ്എൻ ദിൻഗ്രയുടെ നേതൃത്വത്തിൽ രൂപീകരിച്ച, പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ടാണ് കേന്ദ്രം അംഗീകരിച്ചത്.
ന്യൂഡൽഹി: 1984 ലെ സിഖ് വിരുദ്ധ കലാപത്തിൽ ഡൽഹി പൊലീസിന്‍റെ പങ്ക് സംബന്ധിച്ച ദിൻഗ്ര കമ്മിറ്റി റിപ്പോർട്ട് കേന്ദ്രം അംഗീകരിച്ചു. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സിഖ് വിരുദ്ധ കലാപ കേസിൽ 62 പൊലീസുകാരുടെ പങ്കിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടായിരുന്നു പരാതി. ചീഫ് ജസ്‌റ്റിസ് എസ്‌എ ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ച്, പ്രത്യേക അന്വേഷണ സംഘം [എസ്‌ഐടി] സമർപ്പിച്ച റിപ്പോർട്ടിന്‍റെ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെന്‍റ് കമ്മിറ്റി അംഗം എസ്.ഗുർലാദ് സിംഗ് കഹ്‌ലോണിന് അനുമതി നൽകി. മുൻ ഡൽഹി ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് എസ്എൻ ദിൻഗ്രയുടെ നേതൃത്വത്തിൽ വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ രാജ്‌ദീപ് സിംഗ്, ഐപിഎസ് ഓഫീസർ അഭിഷേക് ദുലാർ എന്നിവർ അടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. 2018 ജനുവരിയിലാണ് സുപ്രീംകോടതി അന്വേഷണ സംഘത്തെ നിയോഗിച്ചത്.
https://www.aninews.in/news/national/general-news/centre-accepts-justice-dhingra-committee-report-on-delhi-polices-role-in-1984-anti-sikh-riots20200115125422/
Conclusion: