കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും നേതൃത്വം നൽകുന്ന രാഷ്ട്രീയ സർക്കസ്സിലെ ജോക്കറാണ് റോബര്‍ട്ട് വദ്രയെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി. പ്രിയങ്കയും രാഹുലും നയിക്കുന്ന സര്‍ക്കസ്സിൽ ജോക്കറിന്‍റെകുറവുണ്ടായിരുന്നു. റോബര്‍ട്ട് വദ്രയുടെ വരവോടു കൂടി ആ കുറവ് നികത്താനായി എന്ന് നഖ്വി പരിഹസിച്ചു.
കഴിഞ്ഞ ദിവസമാണ് സജീവ രാഷ്ട്രീയത്തിലേക്കെന്ന സൂചന നല്‍കി വദ്ര ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്കു വേണ്ടി കൂടുതല്‍ സേവനം നല്‍കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും വദ്ര ഫേസ്ബുക്കിൽ കുറിച്ചിരുന്നു. രാജ്യത്തിന്‍റെ വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ഉത്തര്‍പ്രദേശിലെ ജനങ്ങളില്‍ നിന്നാണ് കൂടുതല്‍ സ്നേഹം കിട്ടിയിട്ടുള്ളതെന്നും വദ്ര പറഞ്ഞു.
അനധികൃത സ്വത്ത് സമ്പാദനത്തില്‍ എന്‍ഫോഴ്‍സ്‍മെന്‍റ് അന്വേഷണം നേരിടുന്നതിനിടെയാണ് വദ്ര രാഷ്ട്രീയ പ്രവേശനത്തിനുള്ള മോഹം പ്രകടിപ്പിച്ചിരിക്കുന്നത്. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥിയാകാൻ റോബര്‍ട്ട് വദ്രയെ ക്ഷണിച്ചു കൊണ്ട് ഉത്തര്‍പ്രദേശിലെ മൊറാദാബാദ് മണ്ഡലത്തിൽ ബോർഡുകൾ സ്ഥാപിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരാണ് വദ്രയെ സ്വാഗതം ചെയത് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.