ETV Bharat / bharat

കാർഷിക നിയമത്തില്‍ നിലപാട് ആവര്‍ത്തിച്ച് അമിത് ഷാ; 'കര്‍ഷകരുടെ വരുമാനം വര്‍ധിക്കും' - കാർഷിക നിയമങ്ങൾ കാർഷകരുടെ വരുമാനം പലമടങ്ങ് വർധിപ്പിക്കുവാൻ സഹായിക്കും

ഇപ്പോൾ ഇന്ത്യയിലെ കർഷകർക്ക് ലോകത്തെവിടെയും കാർഷിക ഉത്‌പന്നങ്ങള്‍ വിൽക്കാമെന്ന് അമിത് ഷാ

Amit Shah on Central farm laws  Central farm laws will increase farmers' income  latest news on Amit Shah  കാർഷിക നിയമങ്ങൾ കാർഷകരുടെ വരുമാനം പലമടങ്ങ് വർധിപ്പിക്കുവാൻ സഹായിക്കും  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
കാർഷിക നിയമങ്ങൾ കാർഷകരുടെ വരുമാനം പലമടങ്ങ് വർധിപ്പിക്കുമെന്ന് അമിത് ഷാ
author img

By

Published : Jan 17, 2021, 5:40 PM IST

Updated : Jan 17, 2021, 7:05 PM IST

ബെംഗളൂരു: കേന്ദ്രസർക്കാർ കൊണ്ടുവന്ന മൂന്ന് കാർഷിക നിയമങ്ങളും കാർഷകരുടെ വരുമാനം പലമടങ്ങ് വർധിപ്പിക്കുവാൻ സഹായിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇപ്പോൾ ഇന്ത്യയിലെ കർഷകർക്ക് ലോകത്തെവിടെയും കാർഷിക ഉത്പന്നങ്ങള്‍ വില്‍ക്കാം. കോൺഗ്രസ് കർഷകരെ പ്രതിഷേധത്തിനായി പ്രകോപിപ്പിച്ചതായി അമിത് ഷാ കുറ്റപ്പെടുത്തി.

കർഷകരെ അനുകൂലിച്ച് സംസാരിക്കുന്ന കോൺഗ്രസ് നേതാക്കൾ എന്തുകൊണ്ടാണ് പ്രതിവർഷം 6,000 രൂപ കർഷകർക്ക് നൽകാത്തതെന്നും അദ്ദേഹം ചോദിച്ചു. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളജ് മൈതാനത്ത് നടന്ന പൊതു റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. രണ്ട് ദിവസത്തെ സന്ദർശനത്തിനായി അമിത് ഷാ കഴിഞ്ഞ ദിവസം കർണാടകയിൽ എത്തിയിരുന്നു.

ബാഗൽകോട്ട് ജില്ലയിലെ കാരക്കൽമട്ടി ഗ്രാമത്തിൽ കേദാർനാഥ് ഷുഗർ ആന്‍റ് അഗ്രോ പ്രൊഡക്ട്സ് ലിമിറ്റഡിന്‍റെ പദ്ധതി അമിത് ഷാ ഉദ്ഘാടനം ചെയ്തു. കൂടാതെ കർണാടകയിലെ ശിവമോഗയിലെ ഭദ്രാവതി റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് സെന്‍ററിനും ശനിയാഴ്ച കേന്ദ്രമന്ത്രി തറക്കല്ലിട്ടു.

Last Updated : Jan 17, 2021, 7:05 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.