ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. രാജ്യത്ത്
ഇത്തവണ 88.78 ശതമാനമാണ് വിജയം. തിരുവനന്തപുരം മേഖലയാണ് ഏറ്റവും ഉയർന്ന വിജയശതമാനം നേടിയത്. 97.67 ശതമാനം വിജയം തിരുവനന്തപുരം മേഖല നേടി.
മികച്ച വിജയം കരസ്ഥമാക്കിയത് പെൺകുട്ടികളാണ്. കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനത്തിൽ 5.38% വർധനവുണ്ട്. 2019ൽ 83.40 ശതമാനമായിരുന്നു വിജയം. ഇത്തവണ പാറ്റ്ന മേഖലയിലാണ് ഏറ്റവും കുറവ് വിജയശതമാനം (74.57). സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാണ്.