മുംബൈ: യെസ് ബാങ്ക് അഴിമതി കേസുമായി ബന്ധപ്പെട്ട് ഡിഎച്ച്എഫ്എൽ പ്രൊമോട്ടർമാരായ കപിൽ വാധവൻ, സഹോദരൻ ധീരജ് വാധവൻ എന്നിവരെ ഏപ്രിൽ 29 വരെ സിബിഐ കസ്റ്റഡിയിൽ എടുത്തു. യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറും ഉൾപ്പെട്ട കേസിൽ 50 ദിവസത്തിന് ശേഷമാണ് വാധവൻ സഹോദരന്മാരെ പിടികൂടുന്നത്. പശ്ചിമ മഹാരാഷ്ട്രയിലെ മഹാബലേശ്വറിലുള്ള ഒരു നിരീക്ഷണ കേന്ദ്രത്തിൽ നിന്നാണ് ഇവർ അറസ്റ്റിലായത്. പ്രത്യേക കോടതിയിൽ ഹാജരാക്കിയ ഇവരെ ഏപ്രിൽ 29 വരെ സിബിഐ കസ്റ്റഡിയിൽ വിട്ടു. ഡിഎച്ച്എഫ്എൽ പ്രൊമോട്ടർമാരായ കപിലും ധീരജും യെസ് ബാങ്കുമായി ചേർന്ന് തട്ടിപ്പ് നടത്തി എന്നതാണ് കേസ്.
യെസ് ബാങ്ക് അഴിമതി കേസ്; വാധവൻ സഹോദരന്മാർ സിബിഐ കസ്റ്റഡിയിൽ - ധീരജ് വാധവൻ
ഏപ്രിൽ 29 ബുധനാഴ്ച വരെയാണ് കപിൽ വാധവൻ, സഹോദരൻ ധീരജ് വാധവൻ എന്നിവരെ പ്രത്യേക കോടതി സിബിഐ കസ്റ്റഡിയിൽ വിട്ടത്