ഹൈദരാബാദ്: മഹാബൂബ്‌നഗർ മുനിസിപ്പൽ കമ്മീഷണർ വദ്ദെ സുരേന്ദറിന്‍റെ ബാങ്ക് ലോക്കറിൽ നിന്ന് 27.44 ലക്ഷം രൂപയും 17.26 ലക്ഷം രൂപ വിലവരുന്ന സ്വർണം വെള്ളി ആഭരണങ്ങളും പിടിച്ചെടുത്തു. 1988ലെ അഴിമതി നിരോധന നിയമപ്രകാരം സുരേന്ദറിനെതിരെ സമർപ്പിച്ച കേസുമായി ബന്ധപ്പെട്ടാണ് ഇവ പിടികൂടിയത്.
ഒക്ടോബർ 27ന് കണ്ടെടുത്ത വസ്തുക്കളിൽ 808 ഗ്രാം ഭാരം വരുന്ന സ്വർണാഭരണങ്ങളും 71 ഗ്രാം വെള്ളി ആഭരണങ്ങളും ഉൾപ്പെടുന്നു. അന്വേഷണത്തിനിടെ സുരേന്ദറും ഭാര്യയും ലോക്കർ ഉപയോഗിക്കുന്നതായി ഓവർസീസ് ബാങ്ക്, ഹയാത്ത് നഗർ ബ്രാഞ്ച് വെളിപ്പെടുത്തി.