ഭുവനേശ്വര്‍: ഒഡിഷയിലെ ഭുവനേശ്വറില്‍ വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്കും ക്യാമറാപേഴ്സണും നേരെ ആക്രമണം. സ്വാതി ജെന എന്ന മാധ്യമ പ്രവര്‍ത്തകയാണ് ആക്രമണത്തിന് ഇരയായത്.
അനധികൃത പാര്‍ക്കിങ് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാൻ എത്തിയതായിരുന്നു ഇവര്‍. നഗരത്തിലെ ഷോപ്പിങ് മാളിലെ ജീവനക്കാര്‍ തങ്ങളെ ആക്രമിച്ചതായും ഉപകരണങ്ങൾ നശിപ്പിച്ചതായും ആരോപിച്ച് മാധ്യമ പ്രവര്‍ത്തക പൊലീസില്‍ പരാതി നല്കി. പരാതിയെ തുടര്‍ന്ന് ഷഹീദ് നഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
സംഭവത്തില്‍ കേസ് അന്വേഷണം ആരംഭിച്ചതായും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും പൊലീസ് കമ്മിഷണര്‍ അറിയിച്ചു.