ഭോപ്പാൽ: സാമൂഹിക അകലം പാലിക്കാതിരുന്ന മധ്യപ്രദേശ് കോൺഗ്രസ് നേതാവും മുൻ വനം മന്ത്രിയുമായ ഉമാംഗ് സിങ്കാറിനും അനുയായികൾക്കുമെതിരെ പൊലീസ് കേസെടുത്തു. ധാർ ജില്ലയിലെ ബദ്‌നവാർ നഗരത്തിൽ വെച്ചാണ് സംഭവം. ഐപിസി സെക്ഷൻ 188 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തത്. കോൺഗ്രസ് നേതാവായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേർന്നതിനെ തുടർന്ന് ബദ്‌നവാർ എംഎൽഎ രാജവർധൻ സിംഗ് ദത്തിഗാവ് രാജിവെച്ച് ബിജെപിയിൽ ചേർന്നിരുന്നു. തുടർന്ന ബദ്‌നവാറിൽ ഉപതെരെഞ്ഞെടുപ്പ് വരാനിരിക്കെ പാർട്ടി അണികളെ കാണാനെത്തിയപ്പോഴായിരുന്നു സാമൂഹിക അകലം പാലിക്കാതിരുന്ന നേതാവിനെതിരെ പൊലീസ് കേസെടുത്തത്. ധാർ ജില്ലാ കോൺഗ്രസ് പ്രസിഡന്‍റ് ബാൽ മുകുന്ദ് സിങ് ഗൗതമിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
സാമൂഹിക അകലം പാലിച്ചില്ല: കോൺഗ്രസ് നേതാവിനെതിരെ കേസ്
ബദ്‌നവാറിൽ ഉപതെരെഞ്ഞെടുപ്പ് വരാനിരിക്കെ അണികളെ കാണാനെത്തിയ കോൺഗ്രസ് നേതാവും മുൻ വനം മന്ത്രിയുമായ ഉമാംഗ് സിങ്കാറിനെതിരെയാണ് പൊലീസ് കേസെടുത്തത്.