ചണ്ഡിഗഡ്: അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ഗാനം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് രണ്ട് പഞ്ചാബി ഗായകര്‍ക്കെതിരെ കേസെടുത്തു. ഗായകരായ സിദ്ധു മൂസ്വാല, മങ്കിർട്ട് ഓംകാല എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 294 (ഏതെങ്കിലും അശ്ലീല ഗാനം ആലപിക്കുക, പാരായണം ചെയ്യുകയോ ഉച്ചരിക്കുകയോ ചെയ്യുക), സെക്ഷൻ 504 (സമാധാന ലംഘനത്തിന് മനപൂര്‍വം പ്രേരിപ്പിക്കുക) എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പഞ്ചാബി ഗാനങ്ങളിൽ അക്രമത്തിനെ പ്രോത്സാഹിപ്പിക്കുന്നതിനെ കുറിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് ആശങ്ക പ്രകടിപ്പിച്ചു. നിരപരാധികളായ ചെറുപ്പക്കാരെ അക്രമത്തിന് പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പ്രവണതകള്‍ വെച്ച്പൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ഗാനം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; പഞ്ചാബി ഗായകര്‍ക്കെതിരെ കേസ് - social media
പഞ്ചാബി ഗായകരായ സിദ്ധു മൂസ്വാല, മങ്കിർട്ട് ഓംകാല എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്