ന്യൂഡൽഹി: ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് മൂന്ന് വിക്ഷേപിച്ചു. രാവിലെ 9.28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് പി.എസ്.എല്‍.വി. സി-47 റോക്കറ്റിലായിരുന്നു വിക്ഷേപണം. ഇതോടൊപ്പം 13 അമേരിക്കന്‍ ഉപഗ്രഹങ്ങളും ഇസ്രോ ഭ്രമണപഥത്തിലെത്തിച്ചു. വാണിജ്യാവശ്യങ്ങൾക്കുള്ള അമേരിക്കയുടെ 13 ചെറു ഉപഗ്രഹങ്ങളാണ് സ്രോ ഭ്രമണപഥത്തിലെത്തിച്ചത്.
27 മിനിറ്റിനുള്ളിലാണ് 14 ഉപഗ്രഹങ്ങളെ കാർട്ടോസാറ്റ് ബഹിരാകാശത്ത് എത്തിച്ചത് . 17 മിനിറ്റിനകം കാര്‍ട്ടോസാറ്റ് ഭ്രമണപഥത്തില്‍ എത്തി. തുടര്‍ന്ന് 13 ഉപഗ്രഹങ്ങളെയും ഭ്രമണപഥങ്ങളിലേക്ക് ഉയര്‍ത്തി.വിദൂരസംവേദന ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് മൂന്നിന് 1625 കിലോഗ്രാം ഭാരമാണുളളത്. അഞ്ച് വര്‍ഷമാണ് കാലാവധി.
കാർട്ടോസാറ്റ് വിക്ഷേപണം വിജയകരമായെന്ന് ഐഎസ്ആർഒ അറിയിച്ചു. തുടർന്നുളള പ്രവർത്തനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതാണ് ഈ വിജയമെന്ന് ഐഎസ്ആർഒ ചെയർമാന്‍ കെ ശിവന്‍ പറഞ്ഞു. ഉയർന്ന റസലൂഷനിൽ ഭൂമിയുടെ ചിത്രങ്ങൾ എടുക്കാന്‍ കാർട്ടോസാറ്റിന് സാധിക്കും. മാർച്ച് വരെ പതിമൂന്ന് ദൗത്യങ്ങള്‍ ഐഎസ്ആർഒക്ക് മുന്നിലുണ്ടെന്നും കെ ശിവന്‍ പറഞ്ഞു.
കാർട്ടോസാറ്റ് മൂന്ന് വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച ഐഎസ്ആർഒ ടീമിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ഐഎസ്ആർഒ ഒരിക്കല്‍ കൂടി രാജ്യത്തിന് അഭിമാന മുഹൂർത്തം നല്‍കിയെന്നും മോദി പറഞ്ഞു.
-
The advanced Cartosat-3 will augment our high resolution imaging capability. ISRO has once again made the nation proud!
— Narendra Modi (@narendramodi) November 27, 2019 " class="align-text-top noRightClick twitterSection" data="
">The advanced Cartosat-3 will augment our high resolution imaging capability. ISRO has once again made the nation proud!
— Narendra Modi (@narendramodi) November 27, 2019The advanced Cartosat-3 will augment our high resolution imaging capability. ISRO has once again made the nation proud!
— Narendra Modi (@narendramodi) November 27, 2019
വിക്ഷേപണത്തിന് മുന്നോടിയായുള്ള 26 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ ഇന്നലെ രാവിലെ 7.28ന് ആരംഭിച്ചിരുന്നു. 1625 കിലോഗ്രാമാണ് കാര്‍ട്ടോസാറ്റ് മൂന്നിന്‍റെ ഭാരം. പിഎസ്എല്‍വിയുടെ നാല്‍പ്പത്തിയൊൻപതാം വിക്ഷേപണമാണിത്. നവംബര്‍ 25ന് നടക്കേണ്ടിയിരുന്ന വിക്ഷേപണം സാങ്കേതിക കാരണങ്ങളാല്‍ ഇന്നത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു.