ജയ്‌പൂര്‍: രാജസ്ഥാനിലെ 2018ല്‍ നടന്ന തെരഞ്ഞെടുപ്പിന് കൂടുതല്‍ വനിതാ സ്ഥാനാര്‍ഥികളെ നിര്‍ത്താൻ ആഗ്രഹമുണ്ടായിരുന്നുവെന്ന് രാജസ്ഥാൻ കോണ്‍ഗ്രസ് പ്രസിഡന്‍റും ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ്. എന്നാല്‍ മതിയായ സീറ്റ് വനിതകള്‍ക്ക് നല്‍കാനായില്ലെന്ന് അദ്ദേഹം പറഞ്ഞു. വനിതാ സ്വയം സഹായ സംഘങ്ങളുടെ സെമിനാറില്‍ സംസാരിക്കുമ്പോഴാണ് സച്ചിൻ പൈലറ്റ് ഇക്കാര്യം വ്യക്തമാക്കിയത്.
രാഷ്ട്രീയ സംവരണം മാറ്റത്തിന്‍റെ ഒരു തുടക്കമാണ്. നിയമത്തിലോ പുസ്‌തകത്തിലോ അല്ല പുരുഷന്മാരുടെ ചിന്തയിലാണ് മാറ്റം കൊണ്ടുവരേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.