ETV Bharat / bharat

ലോക്സഭാ തെരഞ്ഞെടുപ്പ്; ക്രിമിനൽ കേസ് പ്രതികളായ സ്ഥാനാർഥികൾ പത്രത്തിൽ പരസ്യം നൽകണം

പത്രത്തിൽ പരസ്യം നൽകിയതിന്‍റെ തെളിവ് കമ്മീഷനിൽ സമർപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

പ്രതീകാത്മക ചിത്രം
author img

By

Published : Mar 10, 2019, 9:56 PM IST

രാജ്യം ഉറ്റുനോക്കുന്ന 17-ാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ തീയതികൾ ഇന്ന് പ്രഖ്യാപിച്ചു. പ്രഖ്യാപനത്തോടൊപ്പം രാജ്യത്ത് പെരുമാറ്റച്ചട്ടവും നിലവിൽ വന്ന് കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടൊപ്പം ക്രിമിനല്‍ കേസുകളുള്ള സ്ഥാനാര്‍ഥികള്‍ക്ക് മത്സരിക്കാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പുതിയ മാനദണ്ഡവും ചര്‍ച്ചയാകുകയാണ്.
ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സ്ഥാനാര്‍ഥികള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ കേസിനെ സംബന്ധിച്ച് പത്രമാധ്യമങ്ങളില്‍ പരസ്യം നല്‍കണം. മാത്രമല്ല പത്രത്തില്‍ പരസ്യം നല്‍കിയതിന്‍റെ തെളിവ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിക്കുകയും വേണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പറഞ്ഞു. വോട്ടർമാർക്ക് ക്രിമിനൽ കേസുള്ള സ്ഥാനാർഥികളെ തിരിച്ചറിയാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാ വോട്ടിങ് യന്ത്രങ്ങളിലും വിവിപാറ്റ് സംവിധാനം ഏര്‍പ്പെടുത്തും. വോട്ടിങ് യന്ത്രത്തിൽ ചിഹ്നത്തിനൊപ്പം സ്ഥാനാർഥികളുടെ ചിത്രവും ഉണ്ടായിരിക്കും. ചിത്രങ്ങളുള്‍പ്പെടുത്തുന്നത് അപരന്മാര്‍ക്ക് ഭീഷണിയാകുമെന്നാണ് കമ്മീഷന്‍ കണക്ക് കൂട്ടുന്നത്.

Intro:Body:

17ാം ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ തിയതികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്നുമുതല്‍ രാജ്യത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും നിലവില്‍ വന്നു. ഇത്തവണ നിരവധി പ്രത്യേകതകളോടെയാണ് പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. അതില്‍ പ്രധാനമായ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരമാനമാനമാണ് ശ്രദ്ധേയമാകുന്നത്.

ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സ്ഥാനാര്‍ഥികള്‍ അത് സംബന്ധിച്ച് പത്രമാധ്യമങ്ങളില്‍ പരസ്യം നല്‍കി അതിന്‍റെ തെളിവ് കമ്മീഷനില്‍ സമര്‍പ്പിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. ഇത് ക്രിമിനല്‍ കേസുകളുള്ള സ്ഥാനാര്‍ഥികളെ വോട്ടര്‍മാര്‍ക്ക് കൃത്യമായി മനസിലാക്കാന്‍ സാധിക്കും. അതേപോലെ എല്ലാ വോട്ടിങ് യന്ത്രങ്ങളിലും വിവിപാറ്റ് സംവിധാനം ഏര്‍പ്പെടുത്തും (റസീറ്റ് ലഭിക്കുന്ന രീതി)

അതേസമയം തന്നെ ഇത്തവണ വോട്ടിങ് യന്ത്രത്തിൽ ചിഹ്നത്തിനൊപ്പം സ്ഥാനാർത്ഥികളുടെ ചിത്രവും ഉണ്ടായിരിക്കും. അപരന്മാര്‍ക്ക് ഇത് കടുത്ത തിരിച്ചടിയാകും. നേരത്തേതിന് സമാനമായി ഉച്ചഭാഷിണി ഉപയോഗത്തിനും കമ്മീഷൻ വിലക്ക് ഏർപ്പെടുത്തി. സാമൂഹിക മധ്യമങ്ങളിലെ പ്രചരണങ്ങളുടെ ചെലവും തെരഞ്ഞെടുപ്പ് പ്രചാരണ ചെലവുകളില്‍ ഉള്‍പ്പെടുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.